- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,126 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ലേക്ക് താഴ്ന്നു; 49 ആരോഗ്യ പ്രവർത്തകർക്കും രോഗം; 21 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂർ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂർ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടൻ (79), വെങ്ങാനൂർ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാൽ സ്വദേശിനി വസന്ത (57), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പൻ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂർ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈർ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോൺ (81), കണ്ണൂർ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈൻ കുട്ടി (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1869 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂർ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂർ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസർഗോഡ് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂർ 7 വീതം, കണ്ണൂർ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂർ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂർ 336, കാസർഗോഡ് 117 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,22,296 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,04,463 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,833 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1963 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെന്മെന്റ് സോൺ വാർഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂർ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാർഡ് 9), തിരൂർ മുൻസിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാർക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാർഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 606 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ