- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ചലച്ചിത്രമേളയിൽ ശ്രദ്ധനേടി മലയാള ചിത്രങ്ങൾ; കാണികളെ ആകർഷിച്ച് മുന്നറിയിപ്പും ദൃശ്യവും
പനാജി: ഇന്ത്യൻ ചലച്ചിത്രമേളയിൽ പോയ ദിവസങ്ങളിൽ ശ്രദ്ധനേടിയത് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനായി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പും ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യവുമായ ഇന്ത്യൻ പനോരമവിഭാഗത്തിൽ പ്രതിനിധി ശ്രദ്ധ നേടിയ ചിത്രങ്ങൾ. വേണു, അഭിനേതാക്കളായ അപർണ, രഞ്ജിപണിക്കർ തുടങ്ങിയവരെ സംഘാടകർ ആദരിച്ചു. സിനിമകണ്ടിറ
പനാജി: ഇന്ത്യൻ ചലച്ചിത്രമേളയിൽ പോയ ദിവസങ്ങളിൽ ശ്രദ്ധനേടിയത് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനായി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പും ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യവുമായ ഇന്ത്യൻ പനോരമവിഭാഗത്തിൽ പ്രതിനിധി ശ്രദ്ധ നേടിയ ചിത്രങ്ങൾ. വേണു, അഭിനേതാക്കളായ അപർണ, രഞ്ജിപണിക്കർ തുടങ്ങിയവരെ സംഘാടകർ ആദരിച്ചു. സിനിമകണ്ടിറങ്ങിയ പ്രേക്ഷകർ കൂട്ടത്തോടെ അണിയറപ്രവർത്തകരെ വളഞ്ഞ് അഭിനന്ദനമറിയിച്ചു.
എന്നാൽ ദൃശ്യത്തിന്റെ പ്രദർശനത്തിനെത്തിയ ജിത്തുവിനും ഭാര്യയ്ക്കും അൽപം കയ്‌പേറിയ അനുഭവമാണ് ഉണ്ടായത്. മുൻകൂട്ടി അറിയിപ്പില്ലാതെ സമയം മാറ്റിയാണ് സിനിമ പ്രദർശിപ്പിച്ചത്. മേളയുടെ അതിഥികളായെത്തിയ ഇവർക്ക് സംഘാടകർ വാഹനസൗകര്യം ഒരുക്കിയിരുന്നില്ല. എന്നാൽ ദൃശ്യവും പ്രേക്ഷക ശ്രദ്ധ നേടിയതോടെ ജിത്തുവും ഭാര്യയും ഹാപ്പിയായി.
പനോരമ വിഭാഗത്തിൽ രഞ്ജിത്തിന്റെ ഞാൻ, അടൂർഗോപാലകൃഷ്ണനെ കുറിച്ച് വിപിൻ വിജയ് ഒരുക്കിയ 'ഭൂമിയിൽ ചുവടുറച്ച്' എന്നിവ ഇന്നു പ്രദർശിപ്പിക്കും. അന്തരിച്ച പ്രമുഖസാഹിത്യകാരൻ യു ആർ അനന്തമൂർത്തിക്ക് ആദരവ് അർപ്പിച്ച് അദ്ദേഹത്തിന്റെ രചനയിൽ ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത 'ഘട്ടശ്രദ്ധ' എന്ന കന്നഡചിത്രം പ്രദർശിപ്പിച്ചു. ചടങ്ങിൽ അനന്തമൂർത്തിയുടെ ഭാര്യ എസ്തർ അനന്തമൂർത്തിയെ ആദരിച്ചു. വിഖ്യാത പോളിഷ് സംവിധായകനുംചലച്ചിത്ര അദ്ധ്യാപകനുമായ ക്രിസ്‌റ്റോഫ് സനൂസിയുടെ ഏറ്റവും പുതിയചിത്രം 'ഫോറിൻ ബോഡി' ഇന്നലെ പ്രദർശിപ്പിച്ചു. സനൂസിയും പ്രതിനിധികളും തമ്മിലുള്ള സംവാദം ശ്രദ്ധേയമായി.