- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാക്ടറുമായി കൂട്ടിയിടിച്ച ബസ് 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; 48 പേർ തൽക്ഷണം കൊല്ലപ്പെട്ടു: പെറുവിനെ നടുക്കി മഹാദുരന്തം
ലിമ: പെറുവിൽ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേർ കൊല്ലപ്പെട്ടു. ഹൗക്കോയിൽ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. മുന്നൂറടി താഴ്‌ച്ചയുള്ള പാറയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. തൽക്ഷണം തന്നെ 48 യാത്രക്കാർ കൊല്ലപ്പെട്ടു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. 'പിശാചിന്റെ വളവ്' എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പെറു പൊലീസ് പറഞ്ഞു. കടലിനോട് ചേർന്ന് കിടക്കുന്ന പാറയിടുക്കിന് 100 മീറ്റർ താഴ്ചയുണ്ട്. അപകടം രാത്രി നടന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹെലികോപ്ടർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ദുരന്തം നടന്ന സ്ഥലം. അപകടം മുന്നിൽകണ്ട് ഇതുവഴി ബസുകൾക്കും ട്രക്കുകൾക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. കാറുകൾ മറ്റു റൂട
ലിമ: പെറുവിൽ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേർ കൊല്ലപ്പെട്ടു. ഹൗക്കോയിൽ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. മുന്നൂറടി താഴ്‌ച്ചയുള്ള പാറയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. തൽക്ഷണം തന്നെ 48 യാത്രക്കാർ കൊല്ലപ്പെട്ടു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. 'പിശാചിന്റെ വളവ്' എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പെറു പൊലീസ് പറഞ്ഞു.
കടലിനോട് ചേർന്ന് കിടക്കുന്ന പാറയിടുക്കിന് 100 മീറ്റർ താഴ്ചയുണ്ട്. അപകടം രാത്രി നടന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹെലികോപ്ടർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ദുരന്തം നടന്ന സ്ഥലം.
അപകടം മുന്നിൽകണ്ട് ഇതുവഴി ബസുകൾക്കും ട്രക്കുകൾക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. കാറുകൾ മറ്റു റൂട്ടിലൂടെയാണ് സഞ്ചരിക്കാറുള്ളത്. സ്ഥലത്തേക്ക് എത്തിച്ചേരാൻ ഇവിടേക്ക് എത്തിച്ചേരാൻ ഈ ഒരു റോഡ് മാത്രമേ ഉള്ളുവെന്നാണ്. വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.