- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ; പൊലീസ് നടപടി പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന്; മോശം കമന്റുകളിട്ടവരെയും നിരീക്ഷിക്കുന്നു; കേസിൽ ഉൾപ്പെട്ട നേതാവിനെ പുറത്താക്കി മുസ്ലിം ലീഗ്; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ അപമാനിച്ചെന്ന പരാതിയിൽ മലപ്പുറം കിളിനക്കോട് സ്വദേശികളായ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സാദിഖ് അലി, ലുക്മാൻ, ഹൈദർ അലി എന്നിവരെയാണ് വേങ്ങര പൊലീസ് പിടികൂടിയത്. പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഇറക്കിയതിനാണ് അറസ്റ്റ്. സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ പരാതിയെ തുടർന്ന് ഐ.പി.സി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ പെൺകുട്ടികൾ സുഹൃത്തിന്റ കല്ല്യാണത്തിന് പങ്കെടുക്കാൻ എത്തിയപ്പോയാണ് കേസിനാസ്പദമായ സംഭവം. കല്ല്യാണവീട്ടിൽ ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരായ സദാചാരവാദികൾ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് തിരിച്ചുപോകും വഴി പെൺകുട്ടികൾ ഇതിനതിരെ സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. 'ഇവിടെയുള്ളവർ ഇപ്പോഴും
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ അപമാനിച്ചെന്ന പരാതിയിൽ മലപ്പുറം കിളിനക്കോട് സ്വദേശികളായ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സാദിഖ് അലി, ലുക്മാൻ, ഹൈദർ അലി എന്നിവരെയാണ് വേങ്ങര പൊലീസ് പിടികൂടിയത്. പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഇറക്കിയതിനാണ് അറസ്റ്റ്.
സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ പരാതിയെ തുടർന്ന് ഐ.പി.സി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ പെൺകുട്ടികൾ സുഹൃത്തിന്റ കല്ല്യാണത്തിന് പങ്കെടുക്കാൻ എത്തിയപ്പോയാണ് കേസിനാസ്പദമായ സംഭവം. കല്ല്യാണവീട്ടിൽ ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരായ സദാചാരവാദികൾ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് തിരിച്ചുപോകും വഴി പെൺകുട്ടികൾ ഇതിനതിരെ സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. 'ഇവിടെയുള്ളവർ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ട വന്നു. കിളിനക്കോട് വരുന്നവരൊക്കെ കൈയിൽ ഒരു എമർജൻസി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്'. തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ശക്തമായ സൈബർ ആക്രമണമാണ് പെൺകുട്ടികൾ നേരിട്ടത്. കിളിനക്കോട് നാടിനെയും നാട്ടുകാരെയും അപമാനിച്ചു എന്നാരോപിച്ച് യുവാക്കൾ രംഗത്തെത്തുകയായിരുന്നു.
നാടിനെ കളിയാക്കിയെന്നാരോപിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സാമഹ്യമാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങൾ ഉയരുന്ന സംഭവമാണ് ഇത്. പെൺകുട്ടികളെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ ആറ് യുവാക്കൾക്കെതിരെ മലപ്പുറം വേങ്ങരയിൽ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടികൾ സെൽഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കൾ പെൺകുട്ടികളെ അപമാനിച്ചത്.
അതേസമയം പെൺകുട്ടികളുടെ പരാതിയിൽ പറയുന്ന ഏഴുപേരെ ഇന്ന് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്യും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിൽ ഒരു മുസ്ലിംലീഗ് നേതാവ് കൂടിയുണ്ട്. ഷംസു എന്നാണ് ഈ മുസ്ലിം ലീഗ് നേതാവിന്റെ പേര്. മുസ്ലിം ലീഗ് ജില്ലാ നേതാവാണ് ഷംസു എന്നാണ് സൂചന. പ്രതികളെ കുറിച്ച് വിവരങ്ങൾ പറയുന്ന വേങ്ങര പൊലീസ് പക്ഷെ സദാചാര വിചാരണ പെൺകുട്ടികൾക്ക് സ്റ്റേഷനിൽ നേരിടേണ്ടി വന്നു എന്ന വാർത്ത ആവര്ത്തിച്ച് നിഷേധിക്കുകയാണ്. ആൾക്കൂട്ടം അപ്പം ഉണ്ടായിരുന്നു.
ഒരു ഗ്രൂപ്പ് ആളുകൾ സ്റ്റേഷന് പുറത്തു ഉണ്ടായിരുന്നു. ഒരു ഗ്രൂപ്പ് ആളുകൾ സ്റ്റേഷനകത്തും ഉണ്ടായിരുന്നു. പക്ഷെ പെൺകുട്ടി പരാതി നൽകുമ്പോൾ ഞങ്ങൾ ആൾക്കൂട്ടത്തിനെ പൂർണ്ണമായി ഒഴിവാക്കിയിരുന്നു-വേങ്ങര പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പക്ഷെ നേർ വിപരീത കാഴ്ചയാണ് ദൃശ്യങ്ങളിൽ തെളിയുന്നത്. കിളിനക്കോട് വിവാഹത്തിന്നെത്തി വരന്റെ സുഹൃത്തുക്കളാൽ അപമാനിതരായ പെൺകുട്ടികൾ വേങ്ങര സ്റ്റേഷനിലെത്തിയപ്പോൾ പക്ഷെ ആൾക്കൂട്ട വിചാരണയെ തുടർന്ന് വിങ്ങിപ്പൊട്ടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊലീസിനെ സാക്ഷി നിർത്തിയുള്ള ആൾക്കൂട്ട വിചാരണയ്ക്കായാണ് പെൺകുട്ടികൾ വിധേയരായത്