തൃപ്പൂണിത്തുറ: കാഞ്ഞിരമറ്റത്തുള്ള വൈൻ ആൻഡ് ബിയർ പാർലറിൽ വച്ച് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മുളന്തുരുത്തി പാണാർ പാലത്തിനുസമീപം പൂത്രമലയിൽ വീട്ടിൽ സഞ്ജു സാബു (24), ആമ്പല്ലൂർ പാർപ്പാംകോട് കുന്നപ്പള്ളി മാരിയിൽ വീട്ടിൽ സജീർ ജമാൽ (22), മുളന്തുരുത്തി പാണാർ പാലത്തിനുസമീപം മോറാട്ടിൽ വീട്ടിൽ ജയ്‌സൺ (23), മുളന്തുരുത്തി പാണാർ പാലത്തിനുസമീപം പൂത്രമലയിൽ വീട്ടിൽ വിഷ്ണു സാബു (20), ആമ്പല്ലൂർ ലക്ഷംവീട് കോളനിക്ക് സമീപം ഇടവഴിക്കൽ പ്രത്യുഷ് (22) എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത.

കഴിഞ്ഞ 8ന് രാത്രി എട്ടുമണിക്ക് കാഞ്ഞിരമറ്റത്തുള്ള വൈൻ ആൻഡ് ബിയർ പാർലറിൽ വച്ച് മുൻ പരിചയക്കാർ ആയിരുന്ന പ്രതികളും വെട്ടേറ്റ റിനാസും തമ്മിൽ പണം കൊടുത്തത് തിരിച്ച് കൊടുക്കാത്തത് സംബന്ധിച്ച് വഴക്കുണ്ടാക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് പ്രതികൾ റിനാസിന്റെ തലയിലും മുതുകിലും കയ്യിലും വെട്ടി. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത.

എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം പുത്തൻകുരിശ് ഡി വൈ എസ് പി അജയ് നാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. സഞ്ജു സാബു അഞ്ചു കേസുകളിൽ പ്രതിയാണ്. പിടിയിലായവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. അന്വേഷണസംഘത്തിൽ ഇൻസ്‌പെകടർ പി.എസ് ഷിജു, എസ് ഐ മാരായ എസ്.എൻ സുമിത, കൃഷ്ണകുമാർ, സുരേഷ് കുമാർ, അജിത്ത്കുമാർ, അജി, എ എസ്‌ഐ സന്തോഷ്, എസ്.സി.പി. ഒമാരായ വിനു, അനിൽകുമാർ, രൂപേഷ്‌കുമാർ രാകേഷ്, റജിൻപ്രസാദ്, മിഥുൻ തമ്പി എന്നിവരും ഉണ്ടായിരുന്നു.