- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ലാഹു അക്‌ബർ എന്നുച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് യുവാവിന്റെ വെടിവെപ്പ്; പള്ളിയുടെ വാതിൽ അടച്ചതുകൊണ്ട് വൻ ദുരന്തം ഒഴിവായി; റഷ്യൻ ഓർത്തഡോക്‌സ് പള്ളിയിലുണ്ടായ വെടിവെപ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു
മോസ്‌കോ: കൈയിൽ കത്തിയും റൈഫിളുമായി പള്ളിയിൽ കടന്നു കയറിയ യുവാവ് നടത്തിയ വെടിവെപ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിൽ ഓർത്തഡോക്‌സ് പള്ളിയിയിലാണ് അക്രമം. ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കുണ്ട്. യുവാവായ അക്രമി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കിസ്‌ല്യർ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്. അല്ലാഹു അക്‌ബർ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് ഇയാൾ വെടിവെപ്പ് തുടങ്ങിയതെന്ന് പള്ളിയിലെ ഒരു പാതിരി പറഞ്ഞു.പള്ളിയിലേക്ക് അക്രമി കടക്കാതെ വാതിൽ അടച്ചതുകൊണ്ട്ാണ് കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞത്.അക്രമത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.ചെച്‌നിയയ്ക്കു സമീപമുള്ള നോർത്ത് കോക്കസസിൽനിന്ന് ഒട്ടേറെപ്പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ട്. ക്രിസ്ത്യൻ ആഘോഷമായ മസ്ലെനിറ്റ്‌സയ്ക്കായി പള്ളിയിൽ ഒത്തുകൂടിയവരെയാമ് അക്രമി വെടിവച്ചതെന്നും ശ്രദ്ധേയമാണ്.അടുത്തിടെ ദഗസ്ഥാനിലുണ്ടായ പല അക്രമങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇന്ന
മോസ്‌കോ: കൈയിൽ കത്തിയും റൈഫിളുമായി പള്ളിയിൽ കടന്നു കയറിയ യുവാവ് നടത്തിയ വെടിവെപ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിൽ ഓർത്തഡോക്‌സ് പള്ളിയിയിലാണ് അക്രമം. ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കുണ്ട്. യുവാവായ അക്രമി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കിസ്‌ല്യർ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്.
അല്ലാഹു അക്‌ബർ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് ഇയാൾ വെടിവെപ്പ് തുടങ്ങിയതെന്ന് പള്ളിയിലെ ഒരു പാതിരി പറഞ്ഞു.പള്ളിയിലേക്ക് അക്രമി കടക്കാതെ വാതിൽ അടച്ചതുകൊണ്ട്ാണ് കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞത്.അക്രമത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.ചെച്‌നിയയ്ക്കു സമീപമുള്ള നോർത്ത് കോക്കസസിൽനിന്ന് ഒട്ടേറെപ്പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ട്.
ക്രിസ്ത്യൻ ആഘോഷമായ മസ്ലെനിറ്റ്‌സയ്ക്കായി പള്ളിയിൽ ഒത്തുകൂടിയവരെയാമ് അക്രമി വെടിവച്ചതെന്നും ശ്രദ്ധേയമാണ്.അടുത്തിടെ ദഗസ്ഥാനിലുണ്ടായ പല അക്രമങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ഇന്നലെയുണ്ടായ അക്രമത്തിനും ഭീകരബന്ധം സംശയിക്കുന്നുണ്ട്. ചെച്‌നിയയുമായി അതിരിടുന്ന ദഗസ്ഥാനിൽ വിമതർക്കെതിരെയും മതമൗലിക വാദികൾക്കെതിരെയും റഷ്യ രണ്ടു യുദ്ധങ്ങൾ ഇതിന് മുമ്പ് നയിച്ചിട്ടുണ്ട്.