- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി ഒമാനിലെ ജയിലിൽ കഴിയുന്ന അഞ്ച് മലയാളികൾക്ക് മോചനം; ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് പുറം ലോകത്ത് എത്തിയവരിൽ പുറം ലോകം കാണാതെ 20 വർഷത്തോളം ജയിലിൽ കിടന്നവരും
മസ്‌കത്ത്: ഉറ്റവരേയും ഉടയവരേയും കാണാതെ വർഷങ്ങളായി ഒമാൻ ജയിലിൽ കഴിയുന്ന അഞ്ചു മലയാളികൾക്ക് ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നു മോചനം. 20 വർഷം വരെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ ജയിലിന്റെ ഇരുട്ടറയിൽ കഴിഞ്ഞവർക്കാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്. ഇവരിൽ തിരുവനന്തപുരം സ്വദേശി ഷാജഹാൻ, അമ്പലപ്പുഴ സ്വദേശി സന്തോഷ്‌കുമാർ എന്നിവർ 20 വർഷത്തിലേറെയായി തടവിലാണ്. 18 വർഷം പിന്നിട്ട കോഴിക്കോട് കൊടുവള്ളി സ്വദേശി ഭരതൻ, 13 വർഷമായി തടവിലുള്ള കോതമംഗലം സ്വദേശി നവാഫ്, ഒൻപതു വർഷം പിന്നിട്ട കൊല്ലം കാവനാട് അബ്ദുൽ മനാഫ് എന്നിവർക്കും മോചനം ലഭിച്ചു. ഔദ്യോഗിക രേഖകൾ ഇന്ത്യൻ എംബസിക്കു ലഭിച്ചശേഷം തുടർനടപടികൾ പൂർത്തിയാക്കി എല്ലാവരെയും നാട്ടിലേക്ക് അയയ്ക്കും. ചൊവ്വാഴ്ചയ്ക്കകം എല്ലാവർക്കും മടങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നു മോചനത്തിനായി രംഗത്തുണ്ടായിരുന്ന മലയാളി സാമൂഹികപ്രവർത്തകൻ തയ്യിൽ ഹബീബ് അറിയിച്ചു.
മസ്‌കത്ത്: ഉറ്റവരേയും ഉടയവരേയും കാണാതെ വർഷങ്ങളായി ഒമാൻ ജയിലിൽ കഴിയുന്ന അഞ്ചു മലയാളികൾക്ക് ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നു മോചനം. 20 വർഷം വരെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ ജയിലിന്റെ ഇരുട്ടറയിൽ കഴിഞ്ഞവർക്കാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്.
ഇവരിൽ തിരുവനന്തപുരം സ്വദേശി ഷാജഹാൻ, അമ്പലപ്പുഴ സ്വദേശി സന്തോഷ്‌കുമാർ എന്നിവർ 20 വർഷത്തിലേറെയായി തടവിലാണ്. 18 വർഷം പിന്നിട്ട കോഴിക്കോട് കൊടുവള്ളി സ്വദേശി ഭരതൻ, 13 വർഷമായി തടവിലുള്ള കോതമംഗലം സ്വദേശി നവാഫ്, ഒൻപതു വർഷം പിന്നിട്ട കൊല്ലം കാവനാട് അബ്ദുൽ മനാഫ് എന്നിവർക്കും മോചനം ലഭിച്ചു.
ഔദ്യോഗിക രേഖകൾ ഇന്ത്യൻ എംബസിക്കു ലഭിച്ചശേഷം തുടർനടപടികൾ പൂർത്തിയാക്കി എല്ലാവരെയും നാട്ടിലേക്ക് അയയ്ക്കും. ചൊവ്വാഴ്ചയ്ക്കകം എല്ലാവർക്കും മടങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നു മോചനത്തിനായി രംഗത്തുണ്ടായിരുന്ന മലയാളി സാമൂഹികപ്രവർത്തകൻ തയ്യിൽ ഹബീബ് അറിയിച്ചു.