വാഷിങ്ടൻ ഡിസി : കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ അമേരിക്കൻപൗരത്വം ലഭിച്ച കുടിയേറ്റക്കാരിൽ 32 ശതമാനം (അഞ്ചു മില്യൻ)പേർക്കും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനോ, മനസ്സിലാക്കുന്നതിനോകഴിയാത്തവരാണെന്ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ പുറത്തുവിട്ടറിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് കസ്റ്റംസ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസ് നിയമമനുസരിച്ച്അമേരിക്കൻ പൗരത്വം ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് വായിക്കുന്നതിനും,എഴുതുന്നതിനും സംസാരിക്കുന്നതിനും അറിഞ്ഞിരിക്കേണ്ടതാണ്. അതുപോലെഅമേരിക്കൻ ചരിത്രവും അമേരിക്കൻ ഗവൺമെന്റിനെ ക്കുറിച്ചും പൊതുവിജ്ഞാനവും ഉണ്ടായിരിക്കുമെന്നും അനുശാസിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനംഇല്ലാത്ത പ്രായമായവർക്കും കൂടുതൽ വർഷം താമസിച്ചവർക്കും പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകൾ നിലവിലുള്ളത് പ്രയോജനപ്പെടുത്തിആയിരക്കണക്കി നാളുകൾക്കാണ് പൗരത്വം ലഭിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിനുശേഷമാണ് ഞെട്ടിക്കുന്നവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ പൗരത്വംലഭിക്കണമെങ്കിൽ ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കുന്നതിനുള്ളനടപടികൾ കർശനമാക്കണമെന്നാണ് ട്രംപ് ഭരണകൂടം