ഭോപാൽ: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ വലയിൽ. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് പത്ത് അടി താഴ്ചയിലാണ പാടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ച് പേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴി കുത്തി മൂടുകയായിരുന്നു. മൃതദേഹങ്ങൾ എല്ലാം നഗ്‌നമാക്കിയ നിലയിലായിരുന്നു. ഒരു മാസം മുൻപാണു ഇവരെ കാണാതായത്.

കൃഷിയിടത്തിൽ പത്തടി താഴ്ചയിൽ കുഴിയെടുത്ത്, സ്ത്രീകളുടെ മൃതദേഹങ്ങളിൽനിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം ഇതു കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹങ്ങൾ വേഗം അഴുകാൻ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അറസ്റ്റിലായവരിൽ ഒരാൾ. കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവച്ചതെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി.

മമത (45), മക്കളായ രൂപാലി (21), ദിവ്യ (14), ഇവരുടെ ബന്ധുക്കളായ മറ്റു രണ്ട് പെൺകുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.യുവതിയുടെ ഫോൺകോൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഇവരെ മാറി മാറി ചോദ്യം ചെയ്തതോടെ നടുക്കുന്ന കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. രുപാലിയുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുത് എന്ന യുവാവും സംഘവുമാണ് കുറ്റകൃത്യത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി.

സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയാറായതോടെ യുവതി പ്രശ്‌നമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു.ഈ പ്രശ്‌നമാണ് കൊലലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മെയ്‌ 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്.