- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ് ; മെരിലാൻഡിലെ ഓഫീസ് പാർക്കിലെത്തിയ അക്രമിയുടെ വെടിവയ്‌പ്പിൽ മൂന്നു പേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം; ബിസിനസ് തർക്കമെന്ന് സൂചന; അക്രമിയെ തിരിച്ചറിഞ്ഞതായി പൊലീസ്
എഡ്ജ് വുഡ്: അമേരിക്കയിൽ വീണ്ടും ആക്രമണം. മെരിലാൻഡ് ബി 12 ഓഫീസ് പാർക്കിലുണ്ടായ വെടിവയ്‌പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമി രക്ഷപ്പെട്ടതായതാണ് വിവരം. ഇതുവരെ ആരേയും പിടികൂടിയിട്ടിയില്ല. എന്നാൽ റാഡി ലബീബ് എന്ന 37കാരനെ യാണ് ഇതിൽ സംശയിക്കുന്നത്. ഇയാൾ രക്ഷപ്പെട്ട കാറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ബാൾട്ടി മോറിന് 30 മൈൽ അകലെ എഡ്ജ് വുഡിലെ എമ്മോർട്ടൺ ബിസിനസ് പാർക്കിലാണ് സംഭവം നടന്നത്.മരിച്ച മൂന്നു പേരും അഡ്വാൻസ്ഡ് ഗ്രാനൈറ്റ് സൊലൂഷൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. അക്രമിയുടെ ഉദ്ദേശ്യത്തെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ബിസിനസ് കേന്ദ്രമായ ഈ സ്ഥലത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിസിന്‌സ് രംഗത്തെ കിടമത്സരങ്ങളാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന സംശയമുണ്ട്
എഡ്ജ് വുഡ്: അമേരിക്കയിൽ വീണ്ടും ആക്രമണം. മെരിലാൻഡ് ബി 12 ഓഫീസ് പാർക്കിലുണ്ടായ വെടിവയ്‌പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്.
അക്രമി രക്ഷപ്പെട്ടതായതാണ് വിവരം. ഇതുവരെ ആരേയും പിടികൂടിയിട്ടിയില്ല. എന്നാൽ റാഡി ലബീബ് എന്ന 37കാരനെ യാണ് ഇതിൽ സംശയിക്കുന്നത്. ഇയാൾ രക്ഷപ്പെട്ട കാറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
ബാൾട്ടി മോറിന് 30 മൈൽ അകലെ എഡ്ജ് വുഡിലെ എമ്മോർട്ടൺ ബിസിനസ് പാർക്കിലാണ് സംഭവം നടന്നത്.മരിച്ച മൂന്നു പേരും അഡ്വാൻസ്ഡ് ഗ്രാനൈറ്റ് സൊലൂഷൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.
അക്രമിയുടെ ഉദ്ദേശ്യത്തെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ബിസിനസ് കേന്ദ്രമായ ഈ സ്ഥലത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിസിന്‌സ് രംഗത്തെ കിടമത്സരങ്ങളാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന സംശയമുണ്ട്