ദുബായ്: മകനെ പോൺ മൂവി കാണിച്ച് വഴി തെറ്റിച്ചെന്നാരോപിച്ച് ഭർത്താവിനെതിരെ കേസുമായി യുവതി. ഭർത്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകി. സി.സി.ടി.വി വച്ച് ഭർത്താവിന്റെ അവിഹിതം കണ്ട് പിടിച്ച് വാർത്തകളിൽ ഇടം നേടിയ ജോർദാനിയൻ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കുറച്ച് കാലമായി തന്റെ അഞ്ച് വയസുകാരനായ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോനുന്നത് എന്നാണ് യുവതി പറയുന്നത്. തന്നെയും 18 മാസം പ്രായമായ മകളെയും മകൻ ലൈംഗിക ചുവയോടെ സ്പർശിച്ചെന്നും ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന പാവയുടെ പുറത്തും കുട്ടി ലൈംഗികമായി പെരുമാറിയെന്നും യുവതി പറയുന്നു.

തുടർന്ന് താടെ താൻ കുട്ടിയുമായി സൈക്കോളജിസ്റ്റിനെ കാണാനെത്തിയെന്നും ഇവിടെ നടത്തിയ കൗൺസിലിംഗിലാണ് കുട്ടിയെ പിതാവ് സ്ഥിരമായി പോൺ മൂവി കാണിക്കാറുണ്ടെന്ന് തെളിഞ്ഞതെന്നും യുവതി പറഞ്ഞു. പോൺ മൂവിയിൽ കണ്ട കാര്യങ്ങൾ ചെയ്തുനോക്കാനാണ് കുട്ടി ശ്രമിച്ചതെന്നും ഡോക്ടർമാർ റിപ്പോർട്ട് നൽകിയതോടെയാണ്് യുവതി വീണ്ടും കോടതിയെ സമീപിച്ചത്.

2015ൽ താൻ വീട്ടിലില്ലാതിരുന്ന സമയത്ത് ചൈനീസ് വംശജയുമായി അവിഹിത ബന്ധം പുലർത്തിയതിന്റെ പേരിൽ 34കാരനായ ജോർദാനിയൻ യുവാവിനെതിരെ യുവതി പരാതിപ്പെട്ടിരുന്നു. തുടർന്ന് ദുബായിൽ നിന്നും ഇയാളെ നാടുകടത്തുകയും ചെയ്തിരുന്നു. യുവതി ഇയാൾക്കെതിരെ നൽകിയ വിവാഹമോചനക്കേസ് നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ ഉണ്ടാകുന്നത്.തന്റെ രണ്ട് മക്കളുടെ രക്ഷകർത്വ അവകാശങ്ങൾ ഭർത്താവിൽ നിന്നും എടുത്തുകളയണമെന്നും യുവതി ആവശ്യപ്പെട്ടു.