ഷ്ടപ്പെട്ട് വേട്ടയാടി സമ്പാദിച്ച ആഹാരം മറ്റേതെങ്കിലും ജീവികൾ തട്ടിയെടുക്കുന്നത് ആദിമ മനുഷ്യനെ ക്രോധാലുവാക്കാൻ കാരണമായി വർത്തിച്ചു. കാലത്തിനനുസരിച്ച് മനുഷ്യന്റെ ദേഷ്യത്തിനുള്ള കാരണങ്ങളും മാറിമാറി വന്നു. ഇന്നത്തെ ആധുനിക മനുഷ്യനെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന സംഗതികൾ ഏതെല്ലാമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..? . ഈ സൈബർയുഗത്തിലെ സ്മാർട്ട്മാനെ ആംഗ്രിമാനാക്കുന്ന 50 കാര്യങ്ങളെതെല്ലാമാണെന്ന് നോക്കാം.

വേഗതയില്ലാത്ത വൈഫൈ, പരസ്യങ്ങൾക്കു വേണ്ടിയുള്ള അനാവശ്യ ഫോൺ കാളുകൾ, കമ്പ്യൂട്ടർ തകരാർ തുടങ്ങിയവയാണത്രെ ആധുനികമനുഷ്യനെ ഏറ്റവും ടെൻഷനിലേക്കും ദേഷ്യത്തിലേക്കും തള്ളിവിടുന്ന കാരണങ്ങൾ. അടുത്തിടെ നടത്തിയ ഒരു സർവേയിലൂടെയാണ് ഇക്കാര്യം വെളിവായിരിക്കുന്നത്. യുകെയിലെ 2000 മുതിർന്ന ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സർവേയായിരുന്നു ഇത്. 21ാം നൂറ്റാണ്ടിൽ ജീവിക്കുമ്പോൾ ഏറ്റവും തലവേദനയുണ്ടാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നായിരുന്നു സർവേയിലൂടെ അന്വേഷിച്ചറിഞ്ഞത്. ജങ്ക് മെയിലുകൾ, പബ്ലിക്ക് ട്രാൻസ്‌പോർട്ടിന്റെ സമയം വൈകൽ തുടങ്ങിയവയും പലർക്കും അസഹ്യമായിരുന്നു. ഒട്ടിപ്പിടിച്ച സെല്ലോ ടേപ്പിന്റെ അറ്റം കണ്ടെത്തലും മോട്ടോർവേയുടെ മിഡിൽ ലൈൻ ഡ്രൈവർമാർ മറികടക്കുന്നതും ചിലർക്ക് അസഹനീയമായിരുന്നു. ന്യൂറോഫെൻ എക്സ്‌പ്രസാണ് ഈ രസകരമായ സർവേ നടത്തിയത്. മൺപാത്രങ്ങളിലെ ദ്വാരം, റസ്റ്റോറന്റിൽ കുട്ടികളുടെ ചീത്ത പെരുമാറ്റം, പരുഷമായി പെരുമാറുന്ന ഷോപ്പ് അസ്സ്റ്റന്റുമാർ തുടങ്ങിയവയും ആധുനികലോകത്തെ ഏററവും അസഹനീയമായ 50 കാര്യങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

ആധുനിക സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതത്തെ എളുപ്പമാക്കാൻ വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും പത്ത് വർഷം മുമ്പുള്ളതിനേക്കാൾ സമമർദം നിറഞ്ഞതാണ് ഇപ്പോഴത്തെ ജീവിതമെന്നാണ് സർവേയിൽ പങ്കെടുത്ത 55 ശതമാനം പേരും അഭിപ്രായപ്പെടുന്നതെന്നാണ് ന്യൂറോഫെൻ എക്സ്‌പ്രസിന്റെ വക്താവ് വെളിപ്പെടുത്തി. വർധിച്ചു വരുന്ന ജീവിതച്ചെലവും ജോലിയിൽനിന്നും സമുഹത്തിൽ നിന്നും വരുന്ന കടുത്ത സമ്മർദവും ആധുനികകാലത്തെ തലവേദനകൾ സൃഷ്ടിക്കുന്നതിൽ മുഖ്യഘടകങ്ങളായി വർത്തിക്കുന്നുവെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. എന്തിനേറെ ടിവി റിമോട്ട് കൺട്രോൾ നഷ്ടപ്പെടുമ്പോൾ പോലം ഇന്നത്തെ മനുഷ്യൽ ദേഷ്യത്തിനടിപ്പെടുന്നുവെന്ന് സർവേ വെളിപ്പെടുത്തുന്നു. ട്രയിനിൽ കയറാൻ നിൽക്കുമ്പോൾ അതിൽ നിന്ന് ആളുകൾ ഇറങ്ങുന്നത് മിക്കവർക്കും തലവേദനയാണത്രെ. ഫേസ്‌ബുക്കിൽ അമ്മമാർ തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ സ്ഥിരമായി ഇടുന്നത് ചിലർക്ക് അസഹനീയമായ കാര്യമാണെന്നും സർവേയിൽ കണ്ടെത്തിയിരിക്കുന്നു. വിമാനത്താവളങ്ങളിലെത്തുന്നവരെ വിളറി പിടിപ്പിക്കുന്ന കാര്യങ്ങളലൊന്നാണ് ഹിഡൻ ലഗേജ് ചാർജുകൾ. ടെലിവിഷൻ പ്രോഗ്രാമുകൾക്കിടെയുള്ള ട്വിറ്റർ ട്രോളിംഗും ആളുകളുടെ സംസാരവുമാണ് ചിലരെ രോഷാകുലരാക്കുന്നത്. ഇത്തരം ടെൻഷനുകൾ പതിവായി അനുഭവിക്കുന്ന അഞ്ചിലൊരാൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. സ്ഥിരമായ തലവേദന, ഉറക്കക്കുറവ് എന്നിവ അതിൽ ചിലതാണ്.

ആധുനിക കാലത്ത് ആളുകളെ ദേഷ്യം പിടിപ്പിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന 50 കാര്യങ്ങളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു.

(ഗ്രാഫിക്‌സിന് കടപ്പാട്- ഡെയിലിമെയിൽ)