- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരൻ ഒരു വെള്ളി മെഡൽ നേടിയാൽ അതിന് എത്ര കോടി വില വരും? ഒറ്റക്കരാറിൽ പി വി സിന്ധുവിനു ലഭിച്ചത് 50 കോടി! റിയോയിലെ വെള്ളി സിന്ധുവിന്റെ സ്വത്തുക്കൾ വർധിപ്പിച്ചതു നൂറു കോടിയോളം
ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സിലെ മെഡൽ നേട്ടം ബാഡ്മിന്റൺ താരം പി വി സിന്ധുവിനു വൻ നേട്ടമാണുണ്ടാക്കിയത്. നൂറു കോടിയോളം രൂപയുടെ വർധനയാണു സിന്ധുവിന്റെ സ്വത്തുക്കളിൽ ഉണ്ടായത്. സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുമായി മൂന്നു വർഷത്തേക്ക് 50 കോടി രൂപയുടെ കരാറിൽ ഒപ്പിടാനും സിന്ധുവിനു കഴിഞ്ഞു. ക്രിക്കറ്റ് താരമല്ലാത്ത ഒരു കായികതാരത്തിന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. ബേസ്‌ലൈൻ എന്ന സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുമായാണു സിന്ധുവിന്റെ കരാർ. അടുത്ത മൂന്നു വർഷം സിന്ധുവിന്റെ വിപണിമൂല്യം പരമാവധി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വിവിധ കമ്പനികളുമായി പരസ്യക്കരാർ ഒപ്പുവയ്ക്കുന്നത് ബേസ്‌ലൈൻ വഴിയാകും. സിന്ധുവിനുവേണ്ടി കമ്പനികളുമായി ചർച്ച നടത്തുന്നതും തുക ഉറപ്പിക്കുന്നതുമെല്ലാം സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുടെ ഉത്തരവാദിത്വമാണ്. 16 കമ്പനികൾ ഇപ്പോൾ സിന്ധുവുമായി കരാർ ഒപ്പുവയ്ക്കാൻ തയ്യാറായിട്ടുണ്ട്. ഒൻപതെണ്ണവുമായി ഉടൻ തന്നെ കരാർ ഒപ്പിടും. കോള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടില
ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സിലെ മെഡൽ നേട്ടം ബാഡ്മിന്റൺ താരം പി വി സിന്ധുവിനു വൻ നേട്ടമാണുണ്ടാക്കിയത്. നൂറു കോടിയോളം രൂപയുടെ വർധനയാണു സിന്ധുവിന്റെ സ്വത്തുക്കളിൽ ഉണ്ടായത്.
സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുമായി മൂന്നു വർഷത്തേക്ക് 50 കോടി രൂപയുടെ കരാറിൽ ഒപ്പിടാനും സിന്ധുവിനു കഴിഞ്ഞു. ക്രിക്കറ്റ് താരമല്ലാത്ത ഒരു കായികതാരത്തിന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്.
ബേസ്‌ലൈൻ എന്ന സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുമായാണു സിന്ധുവിന്റെ കരാർ. അടുത്ത മൂന്നു വർഷം സിന്ധുവിന്റെ വിപണിമൂല്യം പരമാവധി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
വിവിധ കമ്പനികളുമായി പരസ്യക്കരാർ ഒപ്പുവയ്ക്കുന്നത് ബേസ്‌ലൈൻ വഴിയാകും. സിന്ധുവിനുവേണ്ടി കമ്പനികളുമായി ചർച്ച നടത്തുന്നതും തുക ഉറപ്പിക്കുന്നതുമെല്ലാം സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയുടെ ഉത്തരവാദിത്വമാണ്.
16 കമ്പനികൾ ഇപ്പോൾ സിന്ധുവുമായി കരാർ ഒപ്പുവയ്ക്കാൻ തയ്യാറായിട്ടുണ്ട്. ഒൻപതെണ്ണവുമായി ഉടൻ തന്നെ കരാർ ഒപ്പിടും. കോള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടില്ല. കൂടാതെ പരിശീലനം മുടക്കി കൂടുതൽ സമയം പരസ്യ ചിത്രീകരണത്തിനു ചെലവഴിക്കില്ല എന്ന നിബന്ധനകൾ സിന്ധു വച്ചിട്ടുണ്ട്.
സിന്ധു കരാർ ഒപ്പിട്ടതു കോച്ച് പി ഗോപീചന്ദിന്റെ നിർദ്ദേശപ്രകാരമാണ് എന്നും റിപ്പോർട്ടുകളുണ്ട്. റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ വെള്ളി മെഡൽ നേടിയതിലൂടെ സിന്ധു പെട്ടെന്ന് ക്രിക്കറ്റ് താരങ്ങളെക്കാൾ ജനശ്രദ്ധ നേടുകയായിരുന്നു. ഈ നേട്ടമാണ് ഇപ്പോൾ ബേസ്ലൈൻ ഗ്രൂപ്പ് പണമാക്കി മാറ്റുന്നത്. ഇതിനു മുൻപ് ഇത്രയും തുക നേടിയിട്ടുള്ളത് ക്രിക്കറ്റ് താരങ്ങൾ മാത്രമാണ്. ടെന്നീസിൽ സാനിയാ മിർസയ്ക്കോ ബാഡ്മിന്റണിൽ
സൈനാ നെവാളിനോ കൈയെത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് സിന്ധു നേടിയത്.
ഒളിമ്പിക്സ് മെഡലുമായി ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ കമ്പനികൾ പലതും സിന്ധുവുമായി കരാർ ഒപ്പിടാൻ മത്സരിച്ചിരുന്നു. ആരുമായും അവർ ധാരണയിലെത്തിയിരുന്നില്ല. ഒടുവിൽ സ്പോർട്സ് മാർക്കറ്റിങ് ആൻഡ് ലൈസൻസിങ് രംഗത്ത് പ്രവർത്തിക്കുന്ന ബേസ്ലൈൻ ഗ്രൂപ്പുമായി കരാറിൽ ഒപ്പിടാൻ തീരുമാനിക്കുകയായിരുന്നു.