- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈദ്യുതി ചാർജ്ജിലും വെള്ളക്കരത്തിലും 50 ശതമാനം ഇളവ്; ജമ്മു കശ്മീരിന് പ്രഖ്യാപിച്ചത് 1,350 കോടിയുടെ സാമ്പത്തിക പാക്കേജ്
ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ലഫ്. ഗവർണർ മനോജ് സിൻഹയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ലോക്ഡൗണിനെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് പുതിയ സാമ്പത്തിക പാക്കേജ്. ഒരുവർഷത്തേക്ക് ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുള്ളവർക്ക് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലിൽ 50 ശതമാനം ഇളവും പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖകൾക്ക് ഒരുവർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 105 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുക. കർഷകർ, സാധാരണക്കാർ, വ്യവസായികൾ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്ക് പുറമെയാണ് പുതിയ പാക്കേജെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി 2021 മാർച്ച് വരെ ഒഴിവാക്കിയതാണ് പാക്കേജിലെ മറ്റൊരുനിർദ്ദേശം. വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി പുതിയ വ്യവസായ നയം ഉടൻ പ്രഖ്യാപിക്കുമെന്നും മനോജ് സിൻഹ അറിയിച്ചു.
ജമ്മുകശ്മീരിലെ വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. സെപ്റ്റംബർ ഒന്നിനുമുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരുന്നത്. റിപ്പോർട്ട് നിശ്ചിത സമയത്തിന് മുമ്പുതന്നെ സമർപ്പിക്കപ്പെട്ടതായും സംസ്ഥാനത്തിന്റെ 12 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മനോജ് സിൻഹ പറഞ്ഞു. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എല്ലാ വ്യവസായികളുടെയും വായ്പാ പലിശയിൽ അഞ്ച് ശതമാനം ആറ് മാസത്തേക്ക് ഇളവ് നൽകിയിട്ടുമുണ്ട്. ഇതിലൂടെ വലിയതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മറുനാടന് ഡെസ്ക്