- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു വരെ രേഖപ്പെടുത്തിയ മുഴുവൻ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ്; ഡ്രൈവർമാർക്ക് നൽകിയ മുഴുവൻ ബ്ലാക് പോയന്റുകൾ റദ്ദാക്കും; സുവർണ ജൂബിലിയോടനുബന്ധിച്ച് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ഷാർ ജ പൊലീസ്
ഷാർജ പൊലീസിന്റെ സുവർണ ജൂബിലി പ്രമാണിച്ച് ഗതാഗത നിയമലംഘകർക്ക് ആനുകൂല്യം.. ഇതുവരെയുള്ള ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവും നിയമലംഘകരായ ഡ്രൈവർമാർക്ക് നൽകിയ മുഴുവൻ ബ്ലാക് പോയന്റുകളും റദ്ദാക്കു്ന്നതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഷാർജ പൊലീസ് സേവനത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുന്നത്. ഈ മാസം18 വരെ രേഖപ്പെടുത്തിയ മുഴുവൻ പിഴ സംഖ്യയുടെയും പകുതി മാത്രം ലൈസൻസ് ഉടമകൾ അടച്ചാൽ മതി. പിഴ സംഖ്യ ഈ വർഷം ഡിസംബർ 31 വരെ അടക്കാനാകും. ഇന്ന് വരെയുള്ള മുഴുവൻ ബ്ലാക് പോയന്റുകളും പൊലീസ് റദ്ദാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും പൊലീസ് സ്റ്റേഷനുകളിലെ ട്രാഫിക് ഫൈൻ പേമെന്റ് കേന്ദ്രങ്ങൾ വഴിയും പിഴ സംഖ്യ അടക്കാമെന്നും ഷാർജ പൊലീസ് അറിയിച്ചു.
ഷാർജ പൊലീസിന്റെ സുവർണ ജൂബിലി പ്രമാണിച്ച് ഗതാഗത നിയമലംഘകർക്ക് ആനുകൂല്യം.. ഇതുവരെയുള്ള ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവും നിയമലംഘകരായ ഡ്രൈവർമാർക്ക് നൽകിയ മുഴുവൻ ബ്ലാക് പോയന്റുകളും റദ്ദാക്കു്ന്നതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഷാർജ പൊലീസ് സേവനത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുന്നത്. ഈ മാസം18 വരെ രേഖപ്പെടുത്തിയ മുഴുവൻ പിഴ സംഖ്യയുടെയും പകുതി മാത്രം ലൈസൻസ് ഉടമകൾ അടച്ചാൽ മതി. പിഴ സംഖ്യ ഈ വർഷം ഡിസംബർ 31 വരെ അടക്കാനാകും.
ഇന്ന് വരെയുള്ള മുഴുവൻ ബ്ലാക് പോയന്റുകളും പൊലീസ് റദ്ദാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും പൊലീസ് സ്റ്റേഷനുകളിലെ ട്രാഫിക് ഫൈൻ പേമെന്റ് കേന്ദ്രങ്ങൾ വഴിയും പിഴ സംഖ്യ അടക്കാമെന്നും ഷാർജ പൊലീസ് അറിയിച്ചു.
Next Story