- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്രിക്കറ്റ് വേൾഡ് കപ്പ് 2015; ഇന്ത്യയിൽ നിന്നുള്ള വിസാ ആപ്ലിക്കേഷനുകളിൽ അമ്പതു ശതമാനം വർധന; ഏപ്രിൽ അഞ്ചുവരെ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ജോയിന്റ് വിസാ സൗകര്യം
ന്യൂഡൽഹി: ക്രിക്കറ്റ് ലഹരി തലയ്ക്കു പിടിച്ചതോടെ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിസാ ആപ്ലിക്കേഷനിൽ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ പാട്രിക് സക്ക്‌ലിങ് വ്യക്തമാക്കി. ജനുവരി മാസത്തിൽ തന്നെ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയുള്ള കുറെ കാലത്തേക്ക് ഇതിൽ മാറ്റം
ന്യൂഡൽഹി: ക്രിക്കറ്റ് ലഹരി തലയ്ക്കു പിടിച്ചതോടെ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിസാ ആപ്ലിക്കേഷനിൽ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ പാട്രിക് സക്ക്‌ലിങ് വ്യക്തമാക്കി. ജനുവരി മാസത്തിൽ തന്നെ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയുള്ള കുറെ കാലത്തേക്ക് ഇതിൽ മാറ്റം വരാൻ സാധ്യതയില്ലെന്നും ഹൈക്കമ്മീഷണർ ചൂണ്ടിക്കാട്ടി.
ജനുവരിയിൽ 12,000ത്തിലധികം വിസാ ആപ്ലിക്കേഷനാണ് ലഭിച്ചത്. മുൻ മാസത്തേക്കാൾ അമ്പതു ശതമാനം കൂടുതലാണിത്. വേൾഡ് കപ്പിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഓസ്‌ട്രേലിയയ്ക്ക് പറക്കുന്നത്. ഓരോ ദിവസവും വിസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നുണ്ടെന്നും സക്ക്‌ലിങ് വെളിപ്പെടുത്തി.
ആൾക്കാരുടെ താത്പര്യം കണക്കിലെടുത്ത് ഏപ്രിൽ അഞ്ചു വരെ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ജോയിന്റ് വിസാ സൗകര്യം ഏർപ്പെടുത്തുമെന്നും ഹൈക്കമ്മീഷണർ അറിയിക്കുന്നു. 23 വർഷങ്ങൾക്കു ശേഷം ഇരു രാജ്യങ്ങളും വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതു പ്രമാണിച്ചാണ് ഇത്തരം വിസാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. മാർച്ച് 29 വരെ അരങ്ങേറുന്ന ടൂർണമെങ്കിൽ പതിനായിരത്തോളം ഇന്ത്യക്കാർ രാജ്യം സന്ദർശിക്കുമെന്ന് ന്യൂസിലാൻഡും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം ന്യൂസിലാൻഡിലേക്ക് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിൽ വൻ വർധന രേഖപ്പെടുത്തിയെന്ന് ന്യൂസിലാൻഡ് ഹൈക്കമ്മീഷണർ ഗ്രഹാം മോർട്ടനും വെളിപ്പെടുത്തുന്നു. വേൾഡ് കപ്പ് പ്രമാണിച്ച് ന്യൂസിലാൻഡ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയാണ് കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന സൃഷ്ടിക്കാനാണ് ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ജോയിന്റ് വിസാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഹൈക്കമ്മീഷണർമാർ വ്യക്തമാക്കി. ന്യൂസിലാൻഡിലേക്കു തന്നെ പതിനായിരത്തിലധികം ടൂറിസ്റ്റുകളെയാണ് വേൾഡ് കപ്പ് പ്രമാണിച്ച് പ്രതീക്ഷിക്കുന്നതെന്നും ഗ്രഹാം മോർട്ടൺ പറയുന്നു.