- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ പുതിയതായി ആരംഭിക്കുന്നത് 50 സ്വകാര്യ സ്‌കൂളുകൾ; അപേക്ഷ ലഭിച്ചത് 96 എണ്ണത്തിന്; 16 എണ്ണവും ഇന്ത്യൻ സ്‌കൂളുകളുടേത്
ദോഹ: അടുത്ത അധ്യയന വർഷം മുതൽ പുതിയ 50 സ്വകാര്യ സ്‌കൂളുകൾ തുടങ്ങാൻ സുപ്രീം വിദ്യാഭ്യാസ കൗൺസിൽ അനുമതി നൽകിയതായി റിപ്പോർട്ട്. പുതിയ സ്‌കൂളുകൾ തുടങ്ങാൻ 96 അപേക്ഷകളാണ് ഇത്തവണ സുപ്രീം കൗൺസിലിന് ലഭിച്ചത്. ഇന്ത്യൻ അടക്കം വിവിധ അന്താരാഷ്ട്ര പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കാനാണ് ഇത്രയും അപേക്ഷകൾ ലഭിച്ചത്. സ്വകാര്യ മേഖലയിൽനിന്നു ലഭിച്ച 96
ദോഹ: അടുത്ത അധ്യയന വർഷം മുതൽ പുതിയ 50 സ്വകാര്യ സ്‌കൂളുകൾ തുടങ്ങാൻ സുപ്രീം വിദ്യാഭ്യാസ കൗൺസിൽ അനുമതി നൽകിയതായി റിപ്പോർട്ട്. പുതിയ സ്‌കൂളുകൾ തുടങ്ങാൻ 96 അപേക്ഷകളാണ് ഇത്തവണ സുപ്രീം കൗൺസിലിന് ലഭിച്ചത്. ഇന്ത്യൻ അടക്കം വിവിധ അന്താരാഷ്ട്ര പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കാനാണ് ഇത്രയും അപേക്ഷകൾ ലഭിച്ചത്.
സ്വകാര്യ മേഖലയിൽനിന്നു ലഭിച്ച 96 അ പേക്ഷകളിൽ 16 എണ്ണവും ഇന്ത്യൻ സ്‌കൂളുകളുടേത്. എസ്ഇസി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, നിബന്ധനകളെല്ലാം പൂർത്തിയാക്കി ഇത്തവണ അപേക്ഷിച്ചതിൽ 50 സ്രൂളുകളാണ് പ്രവർത്തിക്കുക.
ബ്രിട്ടീഷ് സ്‌കൂൾ തുടങ്ങാൻ 33 അപേക്ഷകളാണ് ലഭിച്ചത്. അമേരിക്കൻ പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെട്ട് 29 അപേക്ഷകളാണ് ലഭിച്ചത്. ഫ്രഞ്ച് സ്‌കൂളുകൾക്കായി നാലും കനേഡിയൻ സ്‌കൂളുകൾക്കായി മൂന്നും അപേക്ഷകൾ ലഭിച്ചു. ഈജിപ്ഷ്യൻ സ്‌കൂളിനായി അഞ്ചും ആസ്‌ട്രേലിയൻ, ബംഗ്‌ളാദേശ്, തുർക്കിഷ്, ലബനീസ് പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കാൻ ഓരോ അപേക്ഷകളും അനുമതി കാത്തിരിക്കുന്നവയിൽ പെടും.രാജ്യത്ത് ഇപ്പോൾ 154 സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഇതിൽ 16 എണ്ണം ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകളാണ്.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ