- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പതിലധികം തൊഴിലുകൾ ഓസ്ട്രേലിയൻ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നു; ഹെൽത്ത് പ്രൊഫഷണലുകൾ, എൻജിനീയർമാർ തുടങ്ങിയവർ പുറത്തായേക്കും
മെൽബൺ: അമ്പത്തിരണ്ട് തൊഴിലുകൾ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ ഓസ്‌ട്രേലിയ തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായ വിധം മീഡിയം മുതൽ ദീർഘകാലത്തേക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ് സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് (എസ്ഒഎൽ). സ്‌കിൽഡ് മൈഗ്രന്റുകൾക്കുള്ള തൊഴിലുകളാണ് എസ്ഒഎല്ലിൽ ഉൾപ്പെടുത്തിരിക്കുന്നത്. അമ്പതിലധികം തൊഴിലുകൾ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ഇമിഗ്രേഷൻ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2016-17 വർഷത്തേക്കുള്ള സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും 52 തൊഴിലുകൾ നീക്കം ചെയ്‌തേക്കും. സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന ഹെൽത്ത് പ്രൊഫഷണലുകൾ, എൻജിനീയർമാർ, ടാക്‌സേഷൻ അക്കൗണ്ടന്റുമാർ, ബാരിസ്റ്റർമാർ, സോളിസിറ്റർ തുടങ്ങിയവർക്ക് ഓസ്‌ട്രേലിയ ഇനി വിലക്ക് ഏർപ്പെടുത്തിയേക്കും. ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് 41 ജോലികളാണ് എസ്ഒഎല്ലി
മെൽബൺ: അമ്പത്തിരണ്ട് തൊഴിലുകൾ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ ഓസ്‌ട്രേലിയ തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായ വിധം മീഡിയം മുതൽ ദീർഘകാലത്തേക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ് സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് (എസ്ഒഎൽ). സ്‌കിൽഡ് മൈഗ്രന്റുകൾക്കുള്ള തൊഴിലുകളാണ് എസ്ഒഎല്ലിൽ ഉൾപ്പെടുത്തിരിക്കുന്നത്.
അമ്പതിലധികം തൊഴിലുകൾ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ഇമിഗ്രേഷൻ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2016-17 വർഷത്തേക്കുള്ള സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും 52 തൊഴിലുകൾ നീക്കം ചെയ്‌തേക്കും. സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന ഹെൽത്ത് പ്രൊഫഷണലുകൾ, എൻജിനീയർമാർ, ടാക്‌സേഷൻ അക്കൗണ്ടന്റുമാർ, ബാരിസ്റ്റർമാർ, സോളിസിറ്റർ തുടങ്ങിയവർക്ക് ഓസ്‌ട്രേലിയ ഇനി വിലക്ക് ഏർപ്പെടുത്തിയേക്കും.
ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് 41 ജോലികളാണ് എസ്ഒഎല്ലിൽ നിന്നും എടുത്ത് കളയുന്നത്.ഇതിൽ ജിപിമാർ, സർജന്മാർ, അനസ്തേഷ്യറ്റിസ്റ്റുകൾ, തുടങ്ങിയവ ഉൾപ്പെടുന്നുവെന്നാണ് ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നത്.ഹ്രസ്വകാല ആവശ്യങ്ങൾക്കനുസരിച്ച് മാത്രം തയ്യാറാക്കിയ മാനേജ്മെന്റ് നയമാണ് ഇമിഗ്രേഷൻ പിന്തുടരുന്നതെന്നും ഇത് മോശമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടതാണെന്നുമാണ് എസ്ഒഎല്ലിന് വേണ്ടിയുള്ള പുനരവലോകനത്തിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ലിസ്റ്റ് വേണ്ട വിധത്തിൽ പുനഃസംഘടിപ്പിക്കുകയും അതിനനുസരിച്ച് ഇമിഗ്രേഷൻ ക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പറയുന്നു.
രാജ്യത്ത് പ്രാദേശികമായി നിരവധി മെഡിക്കൽ ബിരുദധാരികൾ ഉണ്ടാകുന്നുണ്ടെന്നും അവരെ റീജണൽ മേഖലകളിലെ ഒഴിവുകളിലേക്ക് നിയമിക്കാൻ സാധിക്കുന്നുണ്ടെന്നും വ്യക്തമായതിനെ തുടർന്നാണ് ഹെൽത്ത് പ്രൊഫഷണലുകളെ എസ്ഒഎല്ലിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇത്തരത്തിൽ വിദേശത്തു നിന്നുള്ള പ്രൊഫഷണലുകളുടെ ഡിമാൻഡിന് അനുസരിച്ചാണ് ഓരോ വർഷവും ഓസ്‌ട്രേലിയ എസ്ഒഎൽ പുനപ്പരിശോധിച്ച് ലിസ്റ്റ് തയാറാക്കുന്നത്. രാജ്യത്തിനുള്ളിൽ തന്നെ ലേബർ മാർക്കറ്റിലേക്ക് ആവശ്യത്തിന് പ്രൊഫഷണലുകളെ ലഭ്യമായ സാഹചര്യത്തിൽ വിദേശത്തുനിന്ന് പ്രൊഫഷണലുകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലുകൾ മാറ്റുകയാണ് പതിവ്.
എസ്ഒഎൽ പുനഃസംഘടിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുന്നതും ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ആണ്. ഇതുപ്രകാരം ഓരോ വർഷവും എസ്ഒഎൽ പുനരവലോകനം ചെയ്യുകയും അതിനനുസരിച്ച് ലിസ്റ്റിൽ മാറ്റം വരുത്തുകയും ചെയ്യും. ഈ വർഷത്തെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുള്ള തൊഴിലുകൾ താഴെ: