ള്ളികളിലെ കുർബാനകൾ അടക്കമുള്ള മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി ഉയർത്തുന്ന കാര്യം സർക്കാർ പരിഗണനയിൽ. എന്നാൽ സംസ്‌കാര ചടങ്ങുകൾക്കും വിവാഹങ്ങൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഇനിയും ഉയർത്തുന്ന കാര്യം ഗവൺമെന്റിന്റെ പരിഗണനയിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു.

ഇന്ന് മുതൽ ശവസംസ്‌കാര ചടങ്ങുകളിൽ 25 പേർക്ക് പങ്കെടുക്കാമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയും വർദ്ധനവ് ഉണ്ടാകില്ല.അടുത്ത മാസം സാധാരണയായി രാജ്യത്തുടനീളം ഫസ്റ്റ് ഹോളി കമ്യൂണിക്കേഷൻ നടക്കുന്ന സമയം കൂടിയാണെങ്കിലും തത്കാലം അവ മാറ്റി വയ്ക്കാനാണ് സാധ്യത. അനുവദിച്ച് നല്കിയാൽ തന്നെ അനുവദനീയമായ ഏതെങ്കിലും നമ്പറുകളെക്കുറിച്ച് നിലവിൽ ഒരു ചർച്ചയും നടക്കുന്നില്ല.

അടുത്ത ആഴ്ച മെയ് 4 മുതൽ ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് അടക്കം നിരവധി മാറ്റങ്ങൾ സംഭവിക്കും. ഇത് സംബന്ധിച്ച് മന്ത്രിസഭ നാളെ യോഗം ചേരും.ജൂൺ മുതൽ ബിയർ ഗാർഡനുകളും ഔട്ട്‌ഡോർ ഡൈനികളും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡബ്ലിൻ സൂ അടക്കമുള്ള സന്ദർശക കേന്ദ്രങ്ങൾ തുറക്കൽ, ഔട്ട്‌ഡോർ സ്പോർട്സ് സൗകര്യങ്ങൾ അനുവദിക്കൽ എന്നിവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പിച്ചുകൾ, ഗോൾഫ് കോഴ്‌സുകൾ, ടെന്നീസ് കോർട്ടുകൾ എന്നിവ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും.