- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്ത നിയമങ്ങളോടെ കുടിയേറ്റക്കാർക്കുനേരെ ട്രംപ് പിടിമുറുക്കുംപോഴും അമേരിക്കൻ പൗരത്വം എടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നു; കഴിഞ്ഞവർഷം അമേരിക്കൻ പൗരത്വം എടുത്തത് 50,000-ലധികം ഇന്ത്യക്കാർ; ചൈനീസ് പൗരന്മാർക്കുപോലും ഇന്ത്യയോട് കിടപിടിക്കാനാവുന്നില്ല
വാഷിങ്ടൺ: കടുത്ത കുടിയേറ്റവിരുദ്ധ നയങ്ങളുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുപോകുമ്പോഴും അമേരിക്കയിൽ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. എച്ച്1ബി ഉൾപ്പെടെ ഇന്ത്യക്കാർ ആശ്രയിക്കുന്ന വിസകളിൽ കടുത്ത നിയന്ത്രണമാണ് ട്രംപ് വന്നശേഷം അമേരിക്ക നടപ്പാക്കുന്നത്. എന്നാൽ, ഇന്ത്യക്കാർക്കും മെക്‌സിക്കോക്കാർക്കും അമേരിക്കൻ പൗരത്വം കിട്ടുന്നതിൽ ഇതൊന്നും ബാധകമാകുന്നില്ലെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്. 2017 സാമ്പത്തിക വർഷത്തെ കണക്കുകളനുസരിച്ച് അമേരിക്കൻ പൗരത്വം നേരിടുന്നവരുടെ എണ്ണത്തിൽ ആറുശതമാനത്തോളം കുറവുണ്ടായതായി യുഎസ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പറയുന്നു. എന്നാൽ, ഇതേ കാലയളവിൽ അമേരിക്കയിൽ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ പത്തുശതമാനത്തോളം വർധനവുണ്ടായി. മെക്‌സിക്കോക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അമേരിക്കൻ പൗരത്വം നേടുന്ന വിഭാഗവും ഇന്ത്യക്കാരായി. 2016 സാമ്പത്തിക വർഷം 1,03,550 മെക്‌സിക്കോക്കാർക്കാണ് അമേരിക്കയിൽ പൗരത്വം ലഭിച്ചതെങ്കിൽ 2017 സാമ്പത്ത
വാഷിങ്ടൺ: കടുത്ത കുടിയേറ്റവിരുദ്ധ നയങ്ങളുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുപോകുമ്പോഴും അമേരിക്കയിൽ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. എച്ച്1ബി ഉൾപ്പെടെ ഇന്ത്യക്കാർ ആശ്രയിക്കുന്ന വിസകളിൽ കടുത്ത നിയന്ത്രണമാണ് ട്രംപ് വന്നശേഷം അമേരിക്ക നടപ്പാക്കുന്നത്. എന്നാൽ, ഇന്ത്യക്കാർക്കും മെക്‌സിക്കോക്കാർക്കും അമേരിക്കൻ പൗരത്വം കിട്ടുന്നതിൽ ഇതൊന്നും ബാധകമാകുന്നില്ലെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.
2017 സാമ്പത്തിക വർഷത്തെ കണക്കുകളനുസരിച്ച് അമേരിക്കൻ പൗരത്വം നേരിടുന്നവരുടെ എണ്ണത്തിൽ ആറുശതമാനത്തോളം കുറവുണ്ടായതായി യുഎസ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പറയുന്നു. എന്നാൽ, ഇതേ കാലയളവിൽ അമേരിക്കയിൽ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ പത്തുശതമാനത്തോളം വർധനവുണ്ടായി. മെക്‌സിക്കോക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അമേരിക്കൻ പൗരത്വം നേടുന്ന വിഭാഗവും ഇന്ത്യക്കാരായി.
2016 സാമ്പത്തിക വർഷം 1,03,550 മെക്‌സിക്കോക്കാർക്കാണ് അമേരിക്കയിൽ പൗരത്വം ലഭിച്ചതെങ്കിൽ 2017 സാമ്പത്തിക വർഷം അത് 1,18,559 പേരായി വർധിച്ചു. മെക്‌സിക്കോക്കാരുടെ എണ്ണത്തിൽ 14.5 ശതമാനം വർധനയുണ്ടായി. സമാനമായ രീതിയിൽ പൗരത്വം നേടിയ ഇന്ത്യക്കാരുട എ്ണ്ണം 46,188-ൽനിന്നും 50,802 ആയി ഉയർന്നു. വൻതോതിൽ അമേരിക്കയിലേക്ക് കുടിയേറുന്ന ചൈനക്കാർ പോലും ഇക്കാര്യത്തിൽ ഇത്തവണയും മൂന്നാം സ്ഥാനത്താണ്. മുൻവർഷം പൗരത്വം നേടിയവർ 35,794 ആണെങ്കിൽ 2017 സാമ്പത്തിക വർഷത്തിൽ അത് 37,674 ആയി ഉയർന്നു.
ആഗോളതലത്തിൽ അമേരിക്കൻ പൗരത്വം നേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ പത്തുശതമാനത്തോളം വർധനയെന്നത് ശ്രദ്ധേയമായ കാര്യമാണ്. 2016 സാമ്പത്തിക വർഷത്തിൽ 7,53,060 പേർക്കാണ് അമേരിക്ക പുതിയതായി പൗരത്വം നൽകിയത്. 2017 സാമ്പത്തിക വർഷത്തിൽ അത് 7,07,253 ആയി കുറഞ്ഞു. 6.08 ശതമാനത്തിന്റെ കുറവ്. 2016 ഒക്ടോബർ ഒന്നിനും 2017 സെപ്റ്റംബർ 30-നും മധ്യേ അമേരിക്ക പൗരത്വം നൽകിയ ആകെ വിദേശികളിൽ ഏഴ് ശതമാനംപേരും ഇന്ത്യക്കാരാണ്.
ഗ്രീൻകാർഡ് ഉള്ളവർക്കാണ് അമേരിക്കയിൽ പൗരത്വത്തിനായി അപേക്ഷിക്കാനാവുക. അമേരിക്കയിൽ ജീവിക്കാനും ദീർഘകാലം ജോലി ചെയ്യാനുമുള്ള അനുമതിയാണ് ഗ്രീൻകാർഡ്. സാധാരണനിലയിൽ ഗ്രീൻ കാർഡുണ്ടെങ്കിൽ അമേരിക്കയിൽ ജോലി ചെയ്ത് ജീവിക്കാവുന്നതേയുള്ളൂ. എന്നാൽ, വിസ നടപടികളിൽ വന്ന കടുത്ത നിയന്ത്രണങ്ങളും തദ്ദേശീയരാവയവർക്ക് കൂടുതൽ തൊഴിലവസരം കൊടുക്കാനുള്ള നടപടികളും ഭരണകൂടം ശക്തമാക്കിയതോടെ, ഗ്രീൻകാർഡ് ഉടമകളിലേറെയും പൗരത്വത്തിനായി അപേക്ഷിക്കാൻ തുടങ്ങിയതായി ഈ രംഗത്തുള്ളവർ പറയുന്നു.