ടുത്ത അധ്യയനവർഷം മുതൽ യു എ ഇയിലെ സ്‌കൂളുകളിൽ സന്മാർഗ പഠനം ഔദ്യോഗിക പാഠാവലിയുടെ ഭാഗമാകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വിവിധ എമിറേറ്റുകളിലെ 23 സ്‌കൂളുകളിൽ ജനുവരി മുതൽ മോറൽ ക്ലാസുകൾ ആരംഭിക്കും. പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് അംഗീകാരം നൽകി.

അബൂദബിയിലെയും ദുബൈയിലെയും 16 സ്‌കൂളുകളിലും മറ്റ് എമിറേറ്റുകളിലെ 7 സകൂളുകളിലുമാണ് ആദ്യഘട്ടത്തിൽ സന്മാർഗ പാഠ്യപദ്ധതി നടപ്പാക്കുക. ഇതിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

പൊതുവിദ്യാലയങ്ങളിലും സ്വകാര്യവിദ്യാലങ്ങളിലും സന്മാർഗങ്ങൾ പഠിപ്പിക്കണം. ധാർമികത, സഹിഷ്ണുത, ബഹുമാനം, രാജ്യത്തോടുള്ള കൂറ്, വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ച, സംസ്‌കാരം, പാരന്പ, സാമൂഹിക വിദ്യാഭ്യാസം, അവകാശങ്ങൾ, കടമകൾ എന്നിവക്ക് ഊന്നൽ നൽകിയായിരിക്കും ഇതിന്റെ പാഠ്യക്രമം. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പാഠാവലി സ്‌കൂളുകളിൽ ഏർപ്പെടുത്തുന്നതെന്നും മന്ത്രാലയം അവകാശപ്പെട്ടു.