ശ്രീനഗർ: മൂന്നാംഘട്ട വോട്ടെടുപ്പിൽ ജമ്മു കശ്മീരിൽ 53 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ഭീകരരുടെ ആഹ്വാനവും കടുത്ത തണുപ്പും അവഗണിച്ചാണ് വോട്ടർമാർ സമ്മതിദാനാവകാശം നിർവഹിച്ചത്. ബദ്ഗാം, പുൽവാമ, ബാരാമുള്ള ജില്ലകളിലെ 16 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെ 144 സ്ഥാനാർത്ഥികളാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 11 സൈനികർ ഉൾപ്പെടെ 21 കൊല്ലപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.