- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓപ്പറേഷൻ സമുദ്രസേതു 2: ഇന്ത്യക്ക് ബെഹ്റിന്റെ കൈത്താങ്ങ്; 54 ടൺ ലിക്വിഡ് ഓക്സിജൻ മംഗ്ലൂരുവിലെത്തി; കൂടുതൽ കപ്പലുകൾ ഉടനെന്നും നാവികസേന
ഡൽഹി: രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബെഹ്റിനിൽ നിന്നുള്ള 54 ടൺ ലിക്വിഡ് ഓക്സിജൻ ഇന്ത്യയിലെത്തി. ഓപ്പറേഷൻ സമുദ്ര സേതു രണ്ടിന്റെ ഭാഗമായി ബഹറിനിൽ നിന്നുള്ള 54 ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യൻ നേവിയുടെ കപ്പൽ തൽവാർ മംഗളുരു തുറമുഖത്തെത്തിച്ചേർന്നു.
കുവൈറ്റ് മുതൽ സിംഗപ്പൂർ വരെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും ഓക്സിജൻ ശേഖരിച്ച കപ്പലുകൾ വൈകാതെ രാജ്യത്തെത്തുമെന്നും നേവി അധികൃതർ അറിയിച്ചു. കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് വിദേശങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായിരുന്നു ഒന്നാം ഓപ്പറേഷൻ സമുദ്രസേതു. ഇത്തവണ സൗഹൃദ രാജ്യങ്ങളിൽ നിന്ന് ഓക്സിജൻ ശേഖരിക്കാനാണ് ഓപ്പറേഷൻ സമുദ്ര സേതു 2.
മറുനാടന് മലയാളി ബ്യൂറോ
Next Story