- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യമെമ്പാടും ട്രോളിയുള്ളത് 544 രോഗികൾ; ഏറ്റവും കൂടുതൽ ലിംറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ
ഡബ്ലിൻ: രാജ്യമെമ്പാടും 544 രോഗികൾ ട്രോളിയിൽ ഉണ്ടെന്ന് പുതിയ കണക്കുകൾ. ഈ വർഷത്തെ ഏറ്റവും കൂടിയ രണ്ടാമത്ത നിരക്കാണിത്. ലിംറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളിയിൽ കഴിയുന്നത്. 49 പേർ. ഡബ്ലിൻ സെന്റ് വിൻസെന്റ് ആശുപത്രിയിൽ 47 പേരും ട്രോളിയിലാണെന്ന് ട്രോളി വാച്ച് നടത്തിയ സർവേയിൽ വ്യക്തമായിട്ടുണ്ട്. ഏഴ് ആശു
ഡബ്ലിൻ: രാജ്യമെമ്പാടും 544 രോഗികൾ ട്രോളിയിൽ ഉണ്ടെന്ന് പുതിയ കണക്കുകൾ. ഈ വർഷത്തെ ഏറ്റവും കൂടിയ രണ്ടാമത്ത നിരക്കാണിത്. ലിംറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളിയിൽ കഴിയുന്നത്. 49 പേർ. ഡബ്ലിൻ സെന്റ് വിൻസെന്റ് ആശുപത്രിയിൽ 47 പേരും ട്രോളിയിലാണെന്ന് ട്രോളി വാച്ച് നടത്തിയ സർവേയിൽ വ്യക്തമായിട്ടുണ്ട്.
ഏഴ് ആശുപത്രികളിൽ മുപ്പതോ അതിലധികമോ രോഗികളാണ് ട്രോളിയിൽ കഴിയുന്നത്. ഗാൽവേ, കോർക്ക്, നാസ്, തുള്ളമോർ, കിൽക്കെനി, താലാ, ബോമോണ്ട് എന്നിവിടങ്ങളിലാണിവ. വിന്ററിലെ ട്രോളി രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ജനുവരി അഞ്ചിനായിരുന്നു. 601 രോഗികളായിരുന്നു അന്ന് ട്രോളിയിൽ.
Next Story