അബൂദബി: അബുദബിയിൽ ബൈക്കുകൾക്കായി പുതിയയാതി ഏർപ്പെടുത്തിയത് 546പാർക്കിങ് സ്ഥലങ്ങൾ. ഇവിടങ്ങളിൽ ആറ് മാസം പാർക്കിങ് സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പാർക്കിങ് ഇടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള സമഗ്ര ഗതാഗത കേന്ദ്രത്തിന്റെ (ഐ.ടി.സി) നടപടികളുടെ ഭാഗമായാണ് ബൈക്കുകൾക്ക് പാർക്കിങ് സ്ഥലം ഒരുക്കിയത്.

ഇ16 പാർക്കിങ് മേഖലയിൽ എട്ടിടങ്ങളിലായി 46 ബൈക്കുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ16-01 മേഖലയിൽ12 ഇടങ്ങളിലായി 58 ബൈക്കുകൾക്കും ഇ16-02 മേഖലയിൽ 17 ഇടങ്ങളിലായി 65 ബൈക്കുകൾക്കും ഇ 18-02 മേഖലയിൽ 13 ഇടങ്ങളിലായി 77 ബൈക്കുകൾക്കും പാർക്ക് ചെയ്യാൻ കഴിയും. ഇ-15 മേഖലയിൽ 75 ബൈക്കുകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ 13 മേഖലയിലെ നാലിടങ്ങളിലായി 18 ബൈക്കുകൾക്കും പാർക്ക്
ചെയ്യാം.

ഇ നാല്-01മേഖലയിലാണ് ഏറ്റവും കൂടുതൽ ബൈക്ക് പാർക്കിങ് സൗകര്യ മൊരുക്കിയിട്ടുള്ളത്. 26 സ്ഥലങ്ങളിലായി 115 ബൈക്കുകൾക്ക് ഈ മേഖലയിൽ പാർക്ക് ചെയ്യാം. ഇ ഏഴ്-01 മേഖലയിൽ രണ്ട് സ്ഥലങ്ങളിലായി 18, ഡബ്‌ള്യു രണ്ട് മേഖലയിൽ 41, ഡബ്‌ള്യൂ ഒമ്പത് മേഖലയിലെ അഞ്ച് സ്ഥലങ്ങളിലായി 33 ബൈക്ക് പാർക്കിങ് സൗകര്യവും തയാറാക്കിയിട്ടുണ്ട്.