ചെറുകിട വ്യവസായങ്ങൾക്ക് താങ്ങാകാൻ കേന്ദ്രസർക്കാർ; അപേക്ഷിച്ചാൽ 59 മിനിറ്റിനുള്ളിൽ ഒരു കോടി രൂപ വായ്പ; പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ വായ്പ സ്വന്തമാക്കിയത് 994 പേർ: കേരളത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആനുകൂല്യം ലഭിക്കുക ഇടുക്കിക്കാർക്കും കോട്ടയംകാർക്കും മാത്രം
ഇടുക്കി: ഇനി ചെറുകിട വ്യവസായികൾക്ക് ഒരു കോടി രൂപ വരെ വായ്പ ലഭിക്കാൻ ബാങ്കുകൾ കയറി ഇറങ്ങേണ്ട. ചെറുകിട വ്യവസായങ്ങൾക്ക് 59 മിനിറ്റുകൾക്കുള്ളിൽ വായ്പ അനുവദിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ദേശീയ തലത്തിലുള്ള ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കുമ്പോൾ വായ്പ സ്വന്തമാക്കിയത് 994 പേർ. Psbloansin59minutes.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകിയാൽ 59 മിനിറ്റിനുള്ളിൽ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം നൽകും. തുടർന്ന് ചുവപ്പ് നാടകൾ ഒഴിവാക്കി അർഹരായവർക്ക് ബാങ്കുകൾ വായ്പ അനുവദിക്കും. ദേശീയ അടിസ്ഥാനത്തിൽ 80 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്ത് നിന്ന് ഇടുക്കി, കോട്ടയം ജില്ലകളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ 100 എംഎസ്എംഇ ജില്ലകളുടെ സമഗ്ര വികസനമാണു ലക്ഷ്യം. 72,680 ചെറുകിട സംരംഭകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ത
- Share
- Tweet
- Telegram
- LinkedIniiiii
ഇടുക്കി: ഇനി ചെറുകിട വ്യവസായികൾക്ക് ഒരു കോടി രൂപ വരെ വായ്പ ലഭിക്കാൻ ബാങ്കുകൾ കയറി ഇറങ്ങേണ്ട. ചെറുകിട വ്യവസായങ്ങൾക്ക് 59 മിനിറ്റുകൾക്കുള്ളിൽ വായ്പ അനുവദിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ദേശീയ തലത്തിലുള്ള ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കുമ്പോൾ വായ്പ സ്വന്തമാക്കിയത് 994 പേർ. Psbloansin59minutes.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകിയാൽ 59 മിനിറ്റിനുള്ളിൽ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം നൽകും. തുടർന്ന് ചുവപ്പ് നാടകൾ ഒഴിവാക്കി അർഹരായവർക്ക് ബാങ്കുകൾ വായ്പ അനുവദിക്കും.
ദേശീയ അടിസ്ഥാനത്തിൽ 80 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്ത് നിന്ന് ഇടുക്കി, കോട്ടയം ജില്ലകളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ 100 എംഎസ്എംഇ ജില്ലകളുടെ സമഗ്ര വികസനമാണു ലക്ഷ്യം. 72,680 ചെറുകിട സംരംഭകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ തന്നെ തത്സമയ അപേക്ഷ നൽകി 994 പേർ വായ്പ സ്വന്തമാക്കുക ആയിരുന്നു.
കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവരുടെ പുതിയ വായ്പയ്ക്കും അധിക വായ്പയ്ക്കും അഞ്ച് ശതമാനം പലിശയിളവ് ലഭിക്കും. നിലവിൽ ഇത് മൂന്ന് ശതമാനമാണ്. 500 കോടി രൂപയിലേറെ വിറ്റുവരവുള്ള വലിയ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നവർക്ക് ഇടപാടിന്റെ രസീത് ട്രേഡേഴ്സ് പോർട്ടലിൽ നൽകാം. ബാങ്കുകൾ അത് ഈടായി കണക്കാക്കും. ബിൽ വൈകുന്നതിനെക്കുറിച്ചു പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ പോർട്ടലിൽ രേഖപ്പെടുത്തിയാൽ സമയബന്ധിത പരിഹാരം.
ഇടുക്കിയിൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആർ.കെ. സിങ് നിർവഹിച്ചു. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നിർണായകമായ ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങൾക്ക് താങ്ങാകുകയാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇടുക്കിയിൽ കാർഷിക മേഖലയിൽ അടിസ്ഥിതമായ ചെറുകിട വ്യവസായങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം പ്രധാനമായും ലഭിക്കുക. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇടുക്കിയിൽ വായ്പകൾ അനുവദിക്കുന്നത്.