- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മയിൽ ഒരു ഗാനത്തിൽ ഇത്തവണ നൃത്തച്ചുവടുകളും; വിശ്വലാലും ശിൽപയും മനോഹരമാക്കിയത് 'അനുരാഗ ഗാനം പോലെ' എന്ന ഗാനം
മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന 'ഓർമ്മയിൽ ഒരു ഗാന' പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡിൽ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാൽ റ്റി.ആർ 'അനുരാഗ ഗാനം പോലെ' എന്ന മനോഹര ഗാനവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. 1967 ൽ റിലീസായ 'ഉദ്യോഗസ്ഥ'' എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി എഴുതി എം.എസ്. ബാബുരാജ് ഈണം നൽകി ഭാവഗായകനായ പി. ജയചന്ദ്രൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവച്ചിട്ടുള്ള അനശ്വരങ്ങളായ 'സുറുമയെഴുതിയ മിഴികളേ' പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 'ഇക്കരെയാണെന്റെ താമസം' 'കടലേ നീലക്കടലെ' തുടങ്ങിയ ഗാനങ്ങൾ സാർത്ഥകമാക്കിയത് യൂസഫലി കേച്ചേരി - ബാബുരാജ് കൂട്ടുകെട്ടാണ്.വയലാറിനും ഒഎൻവിക്കും ശേഷം ഗാനരചന ദേശീയ പുരസ്‌കാര നിറവിലേക്ക് ഉയർത്തപ്പെടുത്തുന്നത് യൂസഫലിയിലൂടെയാണ്. അഗാധ സംസ്‌കൃത പാണ്ഡിത്യം ആയിരുന്നു യൂസഫലിയെ തരളമധുരമായ ഗാനങ്ങൾ രചിക്കാൻ പ്രചോദനമാക്കി മാറ്റിയത്. ഏതാണ്ട് 140 ചിത്രങ
മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന 'ഓർമ്മയിൽ ഒരു ഗാന' പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡിൽ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാൽ റ്റി.ആർ 'അനുരാഗ ഗാനം പോലെ' എന്ന മനോഹര ഗാനവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. 1967 ൽ റിലീസായ 'ഉദ്യോഗസ്ഥ'' എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി എഴുതി എം.എസ്. ബാബുരാജ് ഈണം നൽകി ഭാവഗായകനായ പി. ജയചന്ദ്രൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവച്ചിട്ടുള്ള അനശ്വരങ്ങളായ 'സുറുമയെഴുതിയ മിഴികളേ' പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 'ഇക്കരെയാണെന്റെ താമസം' 'കടലേ നീലക്കടലെ' തുടങ്ങിയ ഗാനങ്ങൾ സാർത്ഥകമാക്കിയത് യൂസഫലി കേച്ചേരി - ബാബുരാജ് കൂട്ടുകെട്ടാണ്.വയലാറിനും ഒഎൻവിക്കും ശേഷം ഗാനരചന ദേശീയ പുരസ്‌കാര നിറവിലേക്ക് ഉയർത്തപ്പെടുത്തുന്നത് യൂസഫലിയിലൂടെയാണ്. അഗാധ സംസ്‌കൃത പാണ്ഡിത്യം ആയിരുന്നു യൂസഫലിയെ തരളമധുരമായ ഗാനങ്ങൾ രചിക്കാൻ പ്രചോദനമാക്കി മാറ്റിയത്. ഏതാണ്ട് 140 ചിത്രങ്ങൾക്കായി 660 ൽ പരം ഗാനരചന നിർവഹിച്ചിട്ടുണ്ട്.
ഈ ഗാനത്തോടൊപ്പം നൃർത്തചുവടുകൾ വയ്ക്കുന്നത് കാർഡിഫിലെ നൃത്താദ്ധ്യാപികയായ കലാമണ്ഡലം ശിൽപ്പാ ശശികുമാർ ആണ്. ക്രിയേറ്റീവ് ഡയറക്ടർ: വിശ്വലാൽ രാമകൃഷ്ണൻ, ആർട്ട്, ക്യാമറ ആൻഡ് എഡിറ്റിങ്: ജെയ്‌സൺ ലോറൻസ്.