- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്വകാര്യവിമാനം വീടിനു മുകളിൽ തകർന്നു വീണ് ആറു മരണം
മേരിലാൻഡ്: വീടിനു മുകളിൽ സ്വകാര്യ വിമാനം തകർന്നു വീണ് ആറു മരണം. വീട്ടിൽ താമസിച്ചിരുന്ന യുവതിയും അവരുടെ രണ്ടു മക്കളും എയർക്രാഫ്റ്റിലെ മൂന്നു പേരുമാണ് മരിച്ചതെന്ന് ഔദ്യോഗിക റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിലെ പ്രാന്തപ്രദേശമായ ഗെയ്‌തേർസ്ബർഗിലാണ് സ്വകാര്യ ജെറ്റ് വിമാനം രാവിലെ തകർന്നു വീണത്. ജെറ്റ് വിമാനം തകർന്നയുടൻ തന്നെ അതിലുണ്ടായി
മേരിലാൻഡ്: വീടിനു മുകളിൽ സ്വകാര്യ വിമാനം തകർന്നു വീണ് ആറു മരണം. വീട്ടിൽ താമസിച്ചിരുന്ന യുവതിയും അവരുടെ രണ്ടു മക്കളും എയർക്രാഫ്റ്റിലെ മൂന്നു പേരുമാണ് മരിച്ചതെന്ന് ഔദ്യോഗിക റിപ്പോർട്ട്.
വാഷിങ്ടൺ ഡിസിയിലെ പ്രാന്തപ്രദേശമായ ഗെയ്‌തേർസ്ബർഗിലാണ് സ്വകാര്യ ജെറ്റ് വിമാനം രാവിലെ തകർന്നു വീണത്. ജെറ്റ് വിമാനം തകർന്നയുടൻ തന്നെ അതിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചിരുന്നു. എന്നാൽ ഫയർഫോഴ്‌സ് എത്തി വീടിനകം പരിശോധിച്ചപ്പോഴാണ് മുപ്പത്താറുകാരിയായ മേരി ജെമ്മെൽ, അവരുടെ മൂന്നു വയസും ഒരു മാസവും പ്രായമുള്ള രണ്ടു ആൺമക്കൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചത്. മേരി ജെമ്മെലിന്റെ ഭർത്താവും മകളും വീട്ടിലില്ലായിരുന്നു. രണ്ടാം നിലയിലുള്ള ബാത്ത്‌റൂമിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്.
വിമാനം തകർന്നു വീണതിനെത്തുടർന്ന് ജെമ്മെലിന്റെ രണ്ടു നിലയിലുള്ള വീട് മുഴുവനായും കത്തയമർന്നു. വിമാനം തകർന്നതിനെത്തുടർന്ന് ഈ വീടിനു സമീപത്തുള്ള വീടിനും ഏറെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആർക്കും അപകടമുണ്ടായതായി റിപ്പോർട്ടില്ല.
നോർത്ത് കരോളിന ക്ലിനിക്കൽ റിസർച്ച് ഓർഗനൈസേഷൻ സിഇഒ ഡോ. മൈക്കിൾ റോസൻബർഗും മരിച്ചവരിൽ ഉൾപ്പെടുന്നു.