- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ആറ് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 734 എന്നും ആരോഗ്യ മന്ത്രാലയം
മസ്കറ്റ്: ഒമാനിൽ ഇന്ന് ആറ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 734 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. പുതിയതായി 256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേർ രോഗമുക്തി നേടി. ഇതുവരെ 87,328 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 82,805 പേർക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അത്യാവശ്യമല്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തുപോകരുതെന്നും അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story