ഡൽഹി: പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽനിന്ന് കണ്ടെത്തിയത് ആറ് ഇഞ്ച് നീളമുള്ള വിരയെ! ജി.പി പന്ത് ആശുപത്രിയിലാണ് സംഭവം. എൻഡോസ്‌കോപ്പിയിലൂടെ വിരയെ പുറത്തെടുത്തു.

ആഹാരത്തിലിലൂടെയും ജലത്തിലൂടെയും ശരീരത്തിലെത്തിലെത്തി ആമാശയത്തിൽ കാണപ്പെടാറുള്ള ഇത്തരം വിരകൾ കരളിൽ കാണപ്പെടുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു. 

ലോകത്ത് രണ്ടാമത്തെ സംഭവമാണ് ഡൽഹിയിലുണ്ടായതെന്ന് ഡോ.എ.എസ് പുരി പറയുന്നു. ഇത്തരത്തിലുള്ള ആദ്യ സംഭവമുണ്ടായത് ബ്രസീലിലാണ്. അന്ന് ഒന്നരവയസുള്ള കുട്ടിയുടെ കരളിൽനിന്ന് നീക്കം ചെയ്ത്ത് 9 മില്ലി മീറ്റർ വലിപ്പമുള്ള വിരയെയായിരുന്നെന്നും ഡോ പുരി പറയുന്നു. കരൾ തുറന്നുള്ള ശസ്ത്രക്രിയ വെല്ലുവിളിയായതിനാൽ എൻഡോസ്‌കോപ്പിയിലൂടെയാണ് വിരയെ പുറത്തെടുത്തത്.

ക്യാമറ ഘടിപ്പിച്ച കുഴൽ ശശീരത്തിലേക്കിറക്കിയാണ് ഇത് ചെയ്തതെന്ന് ഡോ പുരി പറയുന്നു. മൂക്കിലൂടെ ചെറുകുടലിൽ കുഴൽ ഇറക്കിയശേഷം എൻഡോസ്‌കോപ്പിക്ക് ഉപയോഗിക്കുന്ന ഉപകരണമുപയോഗിച്ച് പിത്താശയത്തിലുണ്ടായിരുന്ന വിരയെ മുറിച്ചെടുക്കുകയായിരുന്നു. വിരയെ പുറത്തെടുക്കാൻ 20 മിന്ട്ട് മാത്രമാണെടുത്തതെന്നും ഡോക്ടർ പറഞ്ഞു.

സർക്കാർ തലത്തിൽ വിരകളെ ഇല്ലാതാക്കുന്നതിനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അത് പൂർണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇതിൽനിന്ന് രക്ഷനേടാൻ വൃത്തിയായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ഡോ. പുരി പറഞ്ഞു.

ഇത്തരം വിരകൾ കുട്ടികളുടെ ശരീരത്തിലെത്തിയാൽ അത് മാനസികവും ശാരീരികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.