ഇന്റർനെറ്റ് സ്പീഡ് പലർക്കും വലിയ ഒരു തലവേദനയാണ്. അത്യാവശ്യമായി എന്തെങ്കിലും ചെയ്യാൻ ഇരിക്കുമ്പോഴായിരിക്കും കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റ് നമ്മളെ വലയ്ക്കുന്നത്. എങ്ങനെ നമ്മുടെ വൈഫൈ റൂട്ടർ കൂടുതൽ ഫാസ്റ്റാക്കാൻ കഴിയുമെന്ന് നോക്കാം

1. ഒരിക്കലും റൂട്ടർ തറയിൽ വെയ്ക്കരുത്
താഴേയ്ക്ക് സിഗ്നലുകൾ എമിറ്റ് ചെയ്യുന്ന രീതിയിലാണ് ഹോം റൂട്ടറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ റൂട്ടറുകൾ തറയിൽ വെയ്ക്കുമ്പോൾ സിഗ്നലുകൾ നിങ്ങളുടെ ഫോണുകളിലേക്ക് പാസ് ചെയ്യുന്നതിന് പകരം തറയിലേക്കായിരിക്കും പോവുക. വൈഫൈ തരംഗങ്ങൾ ഫങ്ഷൻ ചെയ്യുമ്പോൾ ഇത്തരം തടസ്സങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല.

2. പൂർണ്ണമായും അടച്ചിട്ട ഒരു സ്ഥലത്ത് റൂട്ടറുകൾ വെയ്ക്കരുത്
പൊടി, വെള്ളം, തുടങ്ങിയവയിൽ നിന്നും രക്ഷിക്കാനായി റൂട്ടറുകൾ ഒരിക്കലും പൂർണ്ണമായും അടച്ചിട്ട കബോർഡിലോ കാബിനറ്റിലോ വയ്ക്കാൻ പാടില്ല. ഇത് ഇവ പൂർണ്ണമായും നശിച്ച് പോകുന്നതിന് കാരണമാകും. പകരം സുരക്ഷിതമായ ഷെൽഫുകളിലോ മറ്റോ വെയ്ക്കുക

3. റൂട്ടർ എവിടെ വയ്ക്കണം
ഇതാണ് നിങ്ങൾ മനസ്സിൽ വെയ്‌ക്കേണ്ട പ്രധാന കാര്യം. ഓർക്കുക വൈഫൈ തരംഗങ്ങൾ അതിന്റെ സഞ്ചാര പാതയിലുള്ള വസ്തുക്കളെ ആഗീരണം ചെയ്യും. അതിനാൽ നിങ്ങളുടെ റൂട്ടർ തടസ്സങ്ങളൊന്നും ഇല്ലാത്ത സ്ഥലത്ത് വെയ്ക്കണം. അതിലൂടെ സിഗ്നൽ സ്‌ട്രെങ്ത് വീട്ടിൽ എല്ലായിടത്തും ഒരു പോലെയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാം.

4. ആന്റിനയെ എപ്പോഴും ശ്രദ്ധിക്കണം
നിങ്ങളുടെ റൂട്ടറിന് രണ്ട് ആന്റിനകൾ ഉണ്ടെങ്കിൽ അതിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഒരെണ്ണം നേരെ മുകളിലേക്കും മറ്റൊരെണ്ണം പടിഞ്ഞാറ് വശത്തേക്ക് തിരശ്ചീനമായും വയ്ക്കണം.

5. ഇലക്ട്രിക് ഉപകരണങ്ങൾ റൂട്ടറുകൾക്ക് അടുത്ത് നിന്നും മാറ്റി വയ്ക്കുക
റൂട്ടർ എപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറിന് അടുത്ത് തന്നെ വയ്ക്കണമെന്ന ധാരണ തെറ്റാണ്. പകരം റൂട്ടറുകൾ ടെലിവിഷൻ, കിച്ചൺ അപ്ലയൻസസ്, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് നിന്നും അകലത്തിൽ വെയ്ക്കണം. അല്ലെങ്കിൽ ഇത് സിഗ്നൽ വീക്ക് ആവാൻ കാരണമാകും.