- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസുകാരിയെ ക്രൂരമായി അടിക്കുന്ന വീഡിയോ വൈറൽ; ഭക്ഷണം കഴിക്കാത്തതിന് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത് മലേഷ്യയിൽ; വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആയയെ അറസ്റ്റ് ചെയ്ത് പൊലീസ്
ആറു വയസ് പ്രായമുള്ള പെൺകുട്ടിയെ ഒരു സ്ത്രീ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരുടെയും കണ്ണ് നനയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മലേഷ്യയിൽനിന്നുള്ളതാണ് ഈ ദൃശ്യമെന്നാണ് സൂചന. മലേഷ്യയിലെ പുച്ചോംങ് പെർഡാന എന്ന സ്ഥലത്താണ് സംഭവം. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആദ്യം വാട്ട്‌സ്ആഫ്പ് വഴിയാണ് മലേഷ്യയിൽ വ്യാപകമായി പ്രചരിച്ചത്. കുട്ടിയെ നോക്കാനായി നിയോഗിച്ച സ്ത്രീയാണ് ആറു വയസുകാരിയെ ക്രൂരമായി മർദ്ദിക്കുന്നത്. ഭക്ഷണം പ്ലേറ്റിൽ ബാക്കി വച്ചതിനാണ് കുട്ടിയെ സ്ത്രീ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നത്. ഇടയ്ക്കിടെ നിലത്തിട്ട് ചവിട്ടുന്നുമുണ്ട്. സ്ത്രീ കുട്ടിയെ മർദ്ദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ആളാണ് ഈ ക്രൂര ദൃശ്യങ്ങൾ പകർത്തിയത്. ഇതിനിടെ നിങ്ങൾ ഈ വീഡിയോ മാധ്യമങ്ങൾക്ക് നൽകാനാണോ റെക്കോഡെ ചെയ്യുന്നതെന്നും ഈ സ്ത്രീ ചോദിക്കുന്നുണ്ട്. ളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. സോഷ്യൽ മീഡിയിയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലും മർദ്ദന
ആറു വയസ് പ്രായമുള്ള പെൺകുട്ടിയെ ഒരു സ്ത്രീ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരുടെയും കണ്ണ് നനയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മലേഷ്യയിൽനിന്നുള്ളതാണ് ഈ ദൃശ്യമെന്നാണ് സൂചന.
മലേഷ്യയിലെ പുച്ചോംങ് പെർഡാന എന്ന സ്ഥലത്താണ് സംഭവം. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആദ്യം വാട്ട്‌സ്ആഫ്പ് വഴിയാണ് മലേഷ്യയിൽ വ്യാപകമായി പ്രചരിച്ചത്.
കുട്ടിയെ നോക്കാനായി നിയോഗിച്ച സ്ത്രീയാണ് ആറു വയസുകാരിയെ ക്രൂരമായി മർദ്ദിക്കുന്നത്. ഭക്ഷണം പ്ലേറ്റിൽ ബാക്കി വച്ചതിനാണ് കുട്ടിയെ സ്ത്രീ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നത്. ഇടയ്ക്കിടെ നിലത്തിട്ട് ചവിട്ടുന്നുമുണ്ട്.
സ്ത്രീ കുട്ടിയെ മർദ്ദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ആളാണ് ഈ ക്രൂര ദൃശ്യങ്ങൾ പകർത്തിയത്. ഇതിനിടെ നിങ്ങൾ ഈ വീഡിയോ മാധ്യമങ്ങൾക്ക് നൽകാനാണോ റെക്കോഡെ ചെയ്യുന്നതെന്നും ഈ സ്ത്രീ ചോദിക്കുന്നുണ്ട്.
ളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. സോഷ്യൽ മീഡിയിയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലും മർദ്ദന വിവരമറിയുന്നത്. ഇതേത്തുടർന്ന് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സ്ത്രീയെ പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തതായി മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.