- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
47,500 യൂറോ വരെ വാർഷിക വരുമാനമുള്ള സർക്കാർ ജീവനക്കാർക്കും ചൈൽഡ് കെയർ സബ്‌സിഡികൾ; 2011 മുതൽ ജോലിയിൽ പ്രവേശിച്ച നഴ്സുമാർ അദ്ധ്യാപകർ എന്നിവർക്ക് ഗുണം ചെയ്യും; ഒക്ടോബറിലെ ബജറ്റിൽ കാത്തിരിക്കുന്നത് മലയാളികൾക്കടക്കം ഗുണകരമായ മാറ്റങ്ങൾ
ഡബ്ലിൻ: 2011 മുതൽ അയർലണ്ടിൽ ജോലിയ്‌ക്കെത്തിയ ഇന്ത്യൻ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർക്ക് വർഷം മൂവായിരം വരെ ശമ്പള വർദ്ധനവ് വരെ കൊണ്ടുവരുന്ന തരത്തിലുള്ള ആനുകൂല്യങ്ങളുമായി ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.47,500 യൂറോ വരെ വാർഷിക വരുമാനമുള്ള സർക്കാർ ജീവനക്കാർക്കും ചൈൽഡ് കെയർ സബ്‌സിഡികൾ ബാധകമാക്കാനാണ് തീരുമാനം. 50യൂറോ മുതൽ145 യൂറോ വരെ ആഴ്ചയിൽ നൽകപ്പെടുന്നചൈൽഡ് കെയർ സബ്‌സിഡികൾ ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർ , നഴ്സുമാർ ,ഗാർഡ എന്നിവരടക്കമുള്ള പൊതുമേഖലാ സർവീസിൽ ജോലി ചെയ്യുന്നവരടക്കം 47,500 യൂറോ വരെ വരുമാനമുള്ള ആർക്കും ലഭ്യമാക്കും. പദ്ധതി പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ ജോലിയിൽ പ്രവേശിച്ച സർക്കാർ ജീവനക്കാർക്ക് അടുത്ത വർഷം ശമ്പളത്തിൽ ഒരു പോയിന്റും 2020 ആകുമ്പോഴേക്കും കൂടുതൽ വർധനയുമുണ്ടാകും.സാമ്പത്തിക പ്രതിസന്ധി കാലത്ത് വെട്ടിക്കുറച്ച ശമ്പള സ്‌കെയിൽ പുനർനിർണയിച്ച് നൽകുവാനാണ് സർക്കാർ ബജറ്റിലൂടെ പദ്ധതിയിടുന്നത്.
ഡബ്ലിൻ: 2011 മുതൽ അയർലണ്ടിൽ ജോലിയ്‌ക്കെത്തിയ ഇന്ത്യൻ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർക്ക് വർഷം മൂവായിരം വരെ ശമ്പള വർദ്ധനവ് വരെ കൊണ്ടുവരുന്ന തരത്തിലുള്ള ആനുകൂല്യങ്ങളുമായി ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.47,500 യൂറോ വരെ വാർഷിക വരുമാനമുള്ള സർക്കാർ ജീവനക്കാർക്കും ചൈൽഡ് കെയർ സബ്‌സിഡികൾ ബാധകമാക്കാനാണ് തീരുമാനം.
50യൂറോ മുതൽ145 യൂറോ വരെ ആഴ്ചയിൽ നൽകപ്പെടുന്നചൈൽഡ് കെയർ സബ്‌സിഡികൾ ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർ , നഴ്സുമാർ ,ഗാർഡ എന്നിവരടക്കമുള്ള പൊതുമേഖലാ സർവീസിൽ ജോലി ചെയ്യുന്നവരടക്കം 47,500 യൂറോ വരെ വരുമാനമുള്ള ആർക്കും ലഭ്യമാക്കും.
പദ്ധതി പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ ജോലിയിൽ പ്രവേശിച്ച സർക്കാർ ജീവനക്കാർക്ക് അടുത്ത വർഷം ശമ്പളത്തിൽ ഒരു പോയിന്റും 2020 ആകുമ്പോഴേക്കും കൂടുതൽ വർധനയുമുണ്ടാകും.സാമ്പത്തിക പ്രതിസന്ധി കാലത്ത് വെട്ടിക്കുറച്ച ശമ്പള സ്‌കെയിൽ പുനർനിർണയിച്ച് നൽകുവാനാണ് സർക്കാർ ബജറ്റിലൂടെ പദ്ധതിയിടുന്നത്.