- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത് 63 കുരുന്നുകളുടെ മൃതദ്ദേഹാവശിഷ്ടങ്ങൾ ! സംഭവം 11 കുഞ്ഞുങ്ങളുടെ മൃതദ്ദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം; 36 എണ്ണം പെട്ടിയിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറിലും; സംഭവത്തിന് പിന്നാലെ ശവസംസ്‌കാര കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി അധികൃതർ
ഓസ്റ്റിൻ: പിറന്ന് ഓമനത്തം മാറാത്ത പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം അമേരിക്കയിൽ നിന്നും കണ്ടെടുത്തെന്ന വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് ലോകം. അതും ഒന്നും രണ്ടുമല്ല അറുപതിലധികം കുരുന്നുകളുടെ മൃതദ്ദേഹങ്ങളാണ് ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. ഡിട്രോയിറ്റിലെ തന്നെ മറ്റൊരു ശവസംസ്‌കാര കേന്ദ്രത്തിൽ നിന്നും 11 ശിശുക്കളുടെ മൃതശരീരങ്ങൾ കണ്ടെത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് സമാന സംഭവം വീണ്ടും നടന്നത്.രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയാണെന്നും ഡിട്രോയിറ്റ് പൊലീസ് മേധാവി ജെയിംസ് ക്രെയ്ഗ് അറിയിച്ചു. 36 മൃതശരീരങ്ങൾ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറിൽ നിന്നുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.സംഭവത്തെത്തുടർന്ന് മിഷിഗൺ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ശവസംസ്‌കാര കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. അതേസമയം ശവസംസ്‌കാര കേന്ദ്ര അധികാരികൾ സംഭവത്തിൽ പ്രതികരി
ഓസ്റ്റിൻ: പിറന്ന് ഓമനത്തം മാറാത്ത പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം അമേരിക്കയിൽ നിന്നും കണ്ടെടുത്തെന്ന വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് ലോകം. അതും ഒന്നും രണ്ടുമല്ല അറുപതിലധികം കുരുന്നുകളുടെ മൃതദ്ദേഹങ്ങളാണ് ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്.
ഡിട്രോയിറ്റിലെ തന്നെ മറ്റൊരു ശവസംസ്‌കാര കേന്ദ്രത്തിൽ നിന്നും 11 ശിശുക്കളുടെ മൃതശരീരങ്ങൾ കണ്ടെത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് സമാന സംഭവം വീണ്ടും നടന്നത്.രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയാണെന്നും ഡിട്രോയിറ്റ് പൊലീസ് മേധാവി ജെയിംസ് ക്രെയ്ഗ് അറിയിച്ചു.
36 മൃതശരീരങ്ങൾ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറിൽ നിന്നുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.സംഭവത്തെത്തുടർന്ന് മിഷിഗൺ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ശവസംസ്‌കാര കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. അതേസമയം ശവസംസ്‌കാര കേന്ദ്ര അധികാരികൾ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.