- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; അറുന്നൂറിലധികം പേരെ പിരിച്ചുവിടാൻ സാധ്യത; മലയാളികൾക്കും തിരിച്ചടി
മലയാളികളടക്കമുള്ള വിദേശികളെ വെട്ടിലാക്കി ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അറുന്നൂറിലധികം പേരെ പിരിച്ചുവിടുമെന്ന് സൂചനഅടുത്ത അധ്യയനവർഷം മുതൽ പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്‌കൂളുകളിലെ അദ്ധ്യാപക, ഭരണനിർവഹണ തസ്തികകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ സംബന്ധിച്ച് അതത് സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസമന്ത്രാലയം പിരിച്ചു വിടുന്നവരുടെ പട്ടിക തയ്യാറാക്കി അയച്ചതായാണ് വിവരം. പിരിച്ചുവിടുന്നവരുടെ അവസാന പ്രവൃത്തിദിനം ജൂൺ ഒന്നായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം അടുത്ത അധ്യയനവർഷംമുതൽ പ്രവർത്തനം തുടങ്ങുന്ന പുതിയ സ്‌കൂളുകളിലേക്കും നിലവിലുള്ള സ്‌കൂളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കും നിയമിക്കേണ്ട പ്രവാസികളുടെയും ഖത്തറികളുടെയും പട്ടികയും തയ്യാറായതായി വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പുതുതായുള്ളവരുടെ പട്ടിക തയ്യാറാക്കിയതിനാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഒഴിവുള്ള തസ്തികകളിൽ പ്രവേശിക്കാൻ കഴിയുകയില്ല. പിരിച്ചുവിടൽ സംബന്ധിച്ച് സ്‌കൂൾ
മലയാളികളടക്കമുള്ള വിദേശികളെ വെട്ടിലാക്കി ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അറുന്നൂറിലധികം പേരെ പിരിച്ചുവിടുമെന്ന് സൂചനഅടുത്ത അധ്യയനവർഷം മുതൽ പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്‌കൂളുകളിലെ അദ്ധ്യാപക, ഭരണനിർവഹണ തസ്തികകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
പിരിച്ചുവിടൽ സംബന്ധിച്ച് അതത് സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസമന്ത്രാലയം പിരിച്ചു വിടുന്നവരുടെ പട്ടിക തയ്യാറാക്കി അയച്ചതായാണ് വിവരം. പിരിച്ചുവിടുന്നവരുടെ അവസാന പ്രവൃത്തിദിനം ജൂൺ ഒന്നായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം അടുത്ത അധ്യയനവർഷംമുതൽ പ്രവർത്തനം തുടങ്ങുന്ന പുതിയ സ്‌കൂളുകളിലേക്കും നിലവിലുള്ള സ്‌കൂളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കും നിയമിക്കേണ്ട പ്രവാസികളുടെയും ഖത്തറികളുടെയും പട്ടികയും തയ്യാറായതായി വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പുതുതായുള്ളവരുടെ പട്ടിക തയ്യാറാക്കിയതിനാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഒഴിവുള്ള തസ്തികകളിൽ പ്രവേശിക്കാൻ കഴിയുകയില്ല. പിരിച്ചുവിടൽ സംബന്ധിച്ച് സ്‌കൂൾ അധികൃതർക്ക് അറിവുണ്ടായിരുന്നില്ലെന്ന് മിക്ക സ്‌കൂൾ ഡയറക്ടർമാരും വ്യക്തമാക്കി.
മന്ത്രാലയത്തിലെ മാനവവിഭവശേഷിവകുപ്പിന്റെ എംപ്ലോയി ഡേറ്റ സംവിധാനത്തിലൂടെയാണ് പട്ടിക തയ്യാറാക്കി സ്‌കൂളുകൾക്ക് അയച്ചത്. പിരിച്ചുവിടുന്നവരുടെ സേവന ആനുകൂല്യങ്ങൾ നൽകാനും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള നിർദ്ദേശം മന്ത്രാലയം സ്
കൂൾ ഡയറക്ടർമാർക്ക് നൽകിയിട്ടുണ്ട്. പിരിച്ചുവിടുന്നവരിൽ അദ്ധ്യാപകർ, അഡ്‌മിനിസ്ട്രേറ്റർമാർ, സെക്രട്ടറിമാർ, കംപ്യൂട്ടർ പരിശീലകർ, കോ-ഓർഡിനേറ്റർമാർ എന്നിവരെല്ലാം ഉൾപ്പെടുന്നുണ്ട്. 15 വർഷത്തിലധികം പരിചയമുള്ളവരും പിരിച്ചുവിടുന്നവരിൽ ഉൾപ്പെടുന്നു.
ചില സ്‌കൂളുകളുടെ പട്ടികയിൽ പതിന്നാലുപേർവരെ ഉൾപ്പെടുമ്പോൾ മറ്റ് സ്‌കൂളുകളിൽ എട്ടുമുതൽ പത്തുവരെ പേർക്ക് ജോലി നഷ്ടമാകുന്നു. അധികം സ്‌കൂകളിൽനിന്നും എട്ടിനും പത്തിനുമിടയിലാണ് പിരിച്ചുവിടപ്പെടുന്നവർ.