- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ പുതിയതായി ആരംഭിക്കാൻ അനുമതി ലഭിച്ചത് 63 സ്‌കൂളുകൾക്ക്; 12 ഇന്ത്യൻ സ്കുകളും അനുമതി ലഭിച്ചവയിൽ; സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകും
രാജ്യത്ത് സ്‌കൂളുകളിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി പുതിയതായി ആരംഭിക്കുന്നത് 63 പുതിയ സ്‌കൂളുകൾ.അപേക്ഷകളിൽ 12 ഇന്ത്യൻ സ്‌കൂളുകൾക്ക് അനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾകാര്യ വിഭാഗം മേധാവി വ്യക്തമാക്കി.ജൂൺ 30നുള്ളിൽ എല്ലാ നിയമ നടപടികളും പൂർത്തീകരിക്കുന്ന സ്‌കൂളുകളെ അടുത്ത അധ്യയന വർഷം തുറക്കുന്നതായി പ്രഖ്യാപിക്കുന്നതാണ്. 63 പുതിയ സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കാനുള്ള അപേക്ഷകൾക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളുകൾക്കു പുറമേ 23 ബ്രിട്ടീഷ് സ്‌കൂളുകൾ, 13 അമേരിക്കൻ സ്‌കൂളുകൾ, ദേശീയ പാഠ്യപദ്ധതിയനുസരിച്ചുള്ള എട്ട് സ്‌കൂളുകൾ, കനേഡിയൻ, ഫ്രഞ്ച്, ലബ്നാനി കരിക്കുലങ്ങളനുസരിച്ചുള്ള ഓരോ സ്‌കൂളുകൾ, രണ്ട് വീതം ഈജിപ്ഷ്യൻ, തുനീസ്യൻ സ്‌കൂളുകൾ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അറബി ഭാഷ, ഇസ്്ലാമിക പരിശീലനം, ഖത്തർ ചരിത്രം എന്നീ മൂന്ന് വിഷയങ്ങൾ സ്വകാര്യ സ്‌കൂളുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.
രാജ്യത്ത് സ്‌കൂളുകളിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി പുതിയതായി ആരംഭിക്കുന്നത് 63 പുതിയ സ്‌കൂളുകൾ.അപേക്ഷകളിൽ 12 ഇന്ത്യൻ സ്‌കൂളുകൾക്ക് അനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾകാര്യ വിഭാഗം മേധാവി വ്യക്തമാക്കി.ജൂൺ 30നുള്ളിൽ എല്ലാ നിയമ നടപടികളും പൂർത്തീകരിക്കുന്ന സ്‌കൂളുകളെ അടുത്ത അധ്യയന വർഷം തുറക്കുന്നതായി പ്രഖ്യാപിക്കുന്നതാണ്.
63 പുതിയ സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കാനുള്ള അപേക്ഷകൾക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളുകൾക്കു പുറമേ 23 ബ്രിട്ടീഷ് സ്‌കൂളുകൾ, 13 അമേരിക്കൻ സ്‌കൂളുകൾ, ദേശീയ പാഠ്യപദ്ധതിയനുസരിച്ചുള്ള എട്ട് സ്‌കൂളുകൾ, കനേഡിയൻ, ഫ്രഞ്ച്, ലബ്നാനി കരിക്കുലങ്ങളനുസരിച്ചുള്ള ഓരോ സ്‌കൂളുകൾ, രണ്ട് വീതം ഈജിപ്ഷ്യൻ, തുനീസ്യൻ സ്‌കൂളുകൾ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അറബി ഭാഷ, ഇസ്്ലാമിക പരിശീലനം, ഖത്തർ ചരിത്രം എന്നീ മൂന്ന് വിഷയങ്ങൾ സ്വകാര്യ സ്‌കൂളുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.