- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരനായ മകനുവേണ്ടി ചായയുമായി ട്രെയിനിൽ കയറവേ തെന്നിവീണ് പിതാവിന് ദാരുണാന്ത്യം; വിവരമറിയാതിരുന്ന മകൻ കാസർകോഡിറങ്ങിയ ശേഷം 13 കിലോ മീറ്റർ നടന്ന് വീട്ടിലേക്ക്; അർബുദ ബാധിതനായിരുന്ന പിതാവിന് സംസാരശേഷി കുറവായിരുന്നെന്നും സൂചന; ട്രാക്കിൽ കിടന്ന 63കാരനെ തിരിച്ചറിഞ്ഞത് പോക്കറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചതിനെ തുടർന്ന്
ബോവിക്കാനം: ഭിന്ന ശേഷിക്കാരനായ മകന് വേണ്ടി ചായ വാങ്ങി ട്രെയിനിൽ കയറവേ തെന്നി വീണ് പിതാവിന് ദാരുണാന്ത്യം. ഇതറിയാതെ മകൻ കിലോമീറ്ററുകളോളം ഒറ്റയ്ക്ക് യാത്ര ചെയ്ത് വീട്ടിലെത്തി. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദാ(63)ണ് ട്രെയിനിന് അടിയിൽ വീണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10.30-ഓടെ മംഗളൂരു റെയിൽവേ സ്റ്റേഷനിലാണ് അപകടം.മബമൂദിന്റെ മകൻ ഹാരിസ് എൻഡോസൾഫാൻ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമാണ്. ഹാരിസിനെ ആശുപത്രിയിൽ കാണിച്ച് കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു. അപകടവിവരമറിയാതെ യാത്രതുടർന്ന ഹാരിസ് തീവണ്ടിയിൽ കാസർകോട്ടിറങ്ങി. പിതാവിനെ കാണാത്തതിനാൽ 13 കിലോമീറ്റർ നടന്ന് ഞായറാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിലെത്തി. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും മംഗളൂരുവിലെത്തിയത്. ഡോക്ടറെ കണ്ടശേഷം തിരികെ നാട്ടിലേക്ക് വരാൻ തീവണ്ടിയിൽ കയറി. മകനെ തീവണ്ടിയിലിരുത്തിയ മഹമൂദ് ചായ വാങ്ങാനിറങ്ങി. ഇരുകൈകളിലും ചായയുമായി വരുന്നതിനിടെ തീവണ്ടി നീങ്ങി. വണ്ടിയിൽ ചാടിക്കയറുന്നതിനിടെ പാളത്തില
ബോവിക്കാനം: ഭിന്ന ശേഷിക്കാരനായ മകന് വേണ്ടി ചായ വാങ്ങി ട്രെയിനിൽ കയറവേ തെന്നി വീണ് പിതാവിന് ദാരുണാന്ത്യം. ഇതറിയാതെ മകൻ കിലോമീറ്ററുകളോളം ഒറ്റയ്ക്ക് യാത്ര ചെയ്ത് വീട്ടിലെത്തി. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദാ(63)ണ് ട്രെയിനിന് അടിയിൽ വീണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10.30-ഓടെ മംഗളൂരു റെയിൽവേ സ്റ്റേഷനിലാണ് അപകടം.മബമൂദിന്റെ മകൻ ഹാരിസ് എൻഡോസൾഫാൻ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമാണ്.
ഹാരിസിനെ ആശുപത്രിയിൽ കാണിച്ച് കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു. അപകടവിവരമറിയാതെ യാത്രതുടർന്ന ഹാരിസ് തീവണ്ടിയിൽ കാസർകോട്ടിറങ്ങി. പിതാവിനെ കാണാത്തതിനാൽ 13 കിലോമീറ്റർ നടന്ന് ഞായറാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിലെത്തി. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും മംഗളൂരുവിലെത്തിയത്. ഡോക്ടറെ കണ്ടശേഷം തിരികെ നാട്ടിലേക്ക് വരാൻ തീവണ്ടിയിൽ കയറി. മകനെ തീവണ്ടിയിലിരുത്തിയ മഹമൂദ് ചായ വാങ്ങാനിറങ്ങി. ഇരുകൈകളിലും ചായയുമായി വരുന്നതിനിടെ തീവണ്ടി നീങ്ങി.
വണ്ടിയിൽ ചാടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയും ഇരുകാലുകളും അറ്റുപോകുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വർഷമായി അർബുദ ബാധിതനായ മഹമൂദിന് സംസാരശേഷി കുറവായിരുന്നു. ഷർട്ടിന്റെ കീശയിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ ഫോൺ നമ്പറിൽനിന്ന് ആശുപത്രി അധികൃതർ രാത്രി 12-ഓടെ വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ വീട്ടുകാർ ഹാരിസിനെ തിരക്കുന്നതിനിടെ പുലർച്ചെ വീട്ടിലെത്തിയെന്ന് വിവരം കിട്ടി. മഹമൂദിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുണ്ടക്കൈ ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കി. ഭാര്യ: ഉമ്മാലി. മറ്റു മക്കൾ: ഷെരീഫ്, സഫാന, നസ്റീന, സഹല. മരുമക്കൾ: യൂസുഫ് തളങ്കര, നൗഫല. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ, ഷാഫി, ഇബ്രാഹിം, ആയിഷ, പരേതരായ ആസിയുമ്മ, ഖദീജ.