- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച നടിക്കുള്ള പുരസ്‌ക്കാരം സുരഭി ലക്ഷ്മിക്ക്; നടൻ അക്ഷയ് കുമാർ; മഹേഷിന്റെ പ്രതികാരത്തിന് മികച്ച മലയാള ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം; മോഹൻലാലിന് ജൂറിയുടെ പ്രത്യേക ജൂറി പരാമർശം; കാടുപൂക്കുന്ന നേരത്തിന് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം; ദേശീയ സിനിമാ അവാർഡിൽ ഏഴ് പുരസ്ക്കാരങ്ങളുമായി മലയാളത്തിന് മഴവില്ലഴക്
ന്യൂഡൽഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി മലയാളത്തിൽ നിന്നും സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. റസ്റ്റം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് നടനുള്ള അവാർഡ് ലഭിച്ചത്. സുരഭി ലക്ഷ്മിക്ക് തുണയായത് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയവും. മീരാ ജാസ്മിന് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടുന്ന നടിയാണ് സുരഭി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടിക്കുള്ള ഈ പുരസ്‌ക്കാരം അടക്കം മലയാളത്തിന് ഏഴ് അവാർഡുകളാണ് ലഭിച്ചത്. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരവും ഈ സിനിമക്ക് ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌ക്കരൻ നേടിയത്. നീർജ എന്ന ചിത്രത
ന്യൂഡൽഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി മലയാളത്തിൽ നിന്നും സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. റസ്റ്റം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് നടനുള്ള അവാർഡ് ലഭിച്ചത്. സുരഭി ലക്ഷ്മിക്ക് തുണയായത് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയവും. മീരാ ജാസ്മിന് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടുന്ന നടിയാണ് സുരഭി.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടിക്കുള്ള ഈ പുരസ്‌ക്കാരം അടക്കം മലയാളത്തിന് ഏഴ് അവാർഡുകളാണ് ലഭിച്ചത്. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരവും ഈ സിനിമക്ക് ലഭിച്ചു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌ക്കരൻ നേടിയത്. നീർജ എന്ന ചിത്രത്തിലെ അഭിനയത്തിനു നടി സോനം കപൂറിനു പ്രത്യേക പരാമർശമുണ്ട്. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാള സിനിമ പുലിമുരുകന്റെ സംഘട്ടനം ഒരുക്കിയ പീറ്റർ ഹെയ്‌നും അവാർഡ് ലഭിച്ചു. ദംഗലിലെ അഭിനയത്തിന് സൈന വസീം മികച്ച സഹനടിയായി. മനോജ് ജോഷിയാണ് മികച്ച സഹനടൻ. വൈരമുത്തു ഗാനചനയ്ക്കുള്ള അവാർഡ് നേടി.
കാട് പൂക്കുന്ന നേരത്തിനുവേണ്ടി ശബ്ദമിശ്രണം നടത്തിയ ജയദേവൻ ചക്കാടത്ത ്, ചെന്നൈ എന്ന ഡോക്യുമെന്ററി ഒരുക്കിയ സൗമ്യ എന്നിവരാണ ്പുരസ്‌കാരം നേടിയ മറ്റ് മലയാളികൾ. മികച്ച നോൺ ഫീച്ചർ സിനിമയ്ക്കുള്ള പുരസ്‌കാരം മലയാളം ചിത്രമായ ചെമ്പൈയ്ക്കു ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം മലയാളിയായ അജിത് എബ്രഹാം ജോർജിന് ലഭിച്ചു. ദൃശ്യം, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകൾക്കു പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് അജിത് എബ്രഹാം.
രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കറാണ് മികച്ച തമിഴ് ചിത്രം. മികച്ച മറാഠി സിനിമയായി കസബ് തെരഞ്ഞെടുക്കപ്പെട്ടു. തിരുനാവുക്കരശാണ് മികച്ച ഛായാഗ്രാഹകൻ. ആബ മികച്ച ഹ്രസ്വചിത്രം. ജി ധനഞ്ജയനാണ് മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം. ഡോക്യുമെന്ററികളെ കുറിച്ചുള്ള പഠത്തിനുള്ള പുരസ്‌കാരം കെ പി ജയശങ്കറിനും അഞ്ജലി മോൻടെറോയ്ക്കുമാണ്. മികച്ച സിനിമാസൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശിനെ തെരഞ്ഞെടുത്തു. ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം ജാർഖണ്ഡ് നേടി.
പോയ വർഷം ബോളിവുഡ് സിനിമകളാണ് പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയതെങ്കിൽ ഇത്തവണ പ്രദേശിക ചിത്രങ്ങൾ തന്നെയാ്ണ് മേന്മ പുലർത്തിയതെന്നാണ് ജൂറി ചെയർമാൻ പ്രിയദർശൻ വ്യക്തമാക്കിയത്. മികച്ച നടിക്കുള്ള അവാർഡ് നേടിയ സുരഭി ലക്ഷ്മിക്ക് എതിരാളികളേ ഉണ്ടായിരുന്നില്ലെന്ന് പ്രിയൻ വ്യക്തമാക്കി.
പുരസ്‌ക്കാരങ്ങൾ ചുവടേ:
ചിത്രം: കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമർശം (നടൻ): മോഹൻലാൽ (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകൻ)
പ്രത്യേക ജൂറി പുരസ്‌കാരം (നടി): സോനം കപൂർ (നീരജ)
നടി: സുരഭി (മിന്നാമിനുങ്ങ്)
നടൻ: അക്ഷയ് കുമാർ (രുസ്തം)
സഹനടൻ: മനോജ് ജോഷി
സഹ നടി: സൈറ വസീം (ദംഗൽ)
ബാലതാരങ്ങൾ: ആദിഷ് പ്രവീൺ (കുഞ്ഞുദൈവം), സാജ് (ബംഗാൾ), മനോഹര കെ (കന്നഡ)
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
സംഘട്ടനം: പീറ്റർ ഹെയ്ൻ (പുലിമുരുകൻ)
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവൻ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനൽ തിരക്കഥ: ശ്യാം പുഷ്‌കരൻ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്‌കാരം: മുക്തിഭവൻ, കട്വി ഹവാ, നീർജാ
മികച്ച തമിഴ്ചിത്രം: ജോക്കർ
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക് (ഹിന്ദി)
മികച്ച ജനപ്രിയ ചിത്രം: സന്തതം ഭവതി (കന്നഡ)
നൃത്തസംവിധാനം: രാജു സുന്ദരം (ജനത ഗ്യാരേജ്)
മികച്ച നവാഗത സംവിധായകൻ: ദീപ് ചൗധരി (അലീഫ്)
ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24)
പ്രൊഡക്ഷൻ ഡിസൈൻ: സുവിത ചക്രവർത്തി (24)
സ്‌പെഷ്യൽ ഇഫക്റ്റ്‌സ്: നവീൻ പോൾ (ശിവായ്)
സിനിമാ സൗഹൃദ സംസഥാനം: ഉത്തർപ്രദേശ്
സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയൻ
ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജൻഡ് (സൗമ്യ സദാനന്ദൻ)
ആനിമേഷൻ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
ഹ്രസ്വചിത്രം: ആഭ
എഡുക്കേഷണൽ ഫിലിം: വാട്ടർഫാൾസ്