തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6506 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 860 പേരാണ്. 2738 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 12774 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 138 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 461, 32, 204
തിരുവനന്തപുരം റൂറൽ - 3882, 77, 168
കൊല്ലം സിറ്റി - 1197, 58, 100
കൊല്ലം റൂറൽ - 63, 63, 168
പത്തനംതിട്ട - 63, 58, 128
ആലപ്പുഴ - 36, 17, 157
കോട്ടയം - 155, 143, 377
ഇടുക്കി - 65, 13, 14
എറണാകുളം സിറ്റി - 109, 43, 34
എറണാകുളം റൂറൽ - 106, 24, 182
തൃശൂർ സിറ്റി - 19, 19, 28
തൃശൂർ റൂറൽ - 30, 28, 130
പാലക്കാട് - 43, 47, 152
മലപ്പുറം - 69, 69, 212
കോഴിക്കോട് സിറ്റി - 7, 7, 6
കോഴിക്കോട് റൂറൽ - 61, 67, 10
വയനാട് - 35, 0, 47
കണ്ണൂർ സിറ്റി - 54, 54, 250
കണ്ണൂർ റൂറൽ - 5, 5, 122
കാസർഗോഡ് - 46, 36, 249