ടെഹ്‌റാൻ: ഇറാനിൽ വിമാനം തകർന്നുവീണു. 66 പേരുമായി പോയ വിമാനമാണ് തകർന്നുവീണത്. ടെഹ്‌റാനിൽ നിന്ന് യെസുജിലേക്ക് പോയ എടിആർ 72 വിമാനമാണ് തകർന്നത്.

ടെഹ്റാനിൽ നിന്ന് 620 കിലോമീറ്റർ അകലെ സെമിറോമിലെ സർഗോസ് മലനിരകളിലാണ് വിമാനം തകർന്ന് വീണത്. ആറ് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഉൾപ്പെടെ 66 പേരും മരിച്ചതായി എയർലൈൻസ് അധികൃതരും അറിയിച്ചു. വിമാനത്തിന് 20 വർഷത്തോളം പഴക്കമുണ്ട്.

പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്‌റാബാദ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന എടിആർ 72 വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു പുൽമൈതാനിയിൽ അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകർന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ്.മലനിരകൾ ആയതുകൊണ്ട് ഇവിടേക്ക് ആംബുലൻസുകൾ അയയ്ക്കാൻ കഴിയില്ല. മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററുകൾക്ക് സംഭവ സ്ഥലത്തെത്താൻ കഴിയുന്നുമില്ല.

പർവതമേഖലയായതിനാൽ ആംബുലൻസ് ഉൾപ്പെടെ നേരിട്ടെത്താനും ബുദ്ധിമുട്ടുണ്ട്. എന്നാൽ രക്ഷാപ്രവർത്തനത്തിനു ഹെലികോപ്റ്ററുകൾ എത്തിക്കുന്നതായി സർക്കാർ അറിയിച്ചു. ടെഹ്‌റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസിമൻ എയർലൈൻസ് ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ്. ടെഹ്‌റാൻയാസൂജ് മേഖലയിൽ സർവീസ് നടത്തുന്ന ഒരേയൊരു വിമാന കമ്പനിയും ഇവരാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ വിമാനാപകടത്തിൽ 71 പേർ കൊല്ലപ്പെട്ടിരുന്നു.
അറ്‌ലൃശേലൊലിേ

അസീമൻ എയർലൈൻസിന്റേതാണ്് വിമാനം.ടെഹ്‌റാൻ ആസ്ഥാനമായുള്ള അർദ്ധസ്വകാര്യ എയർ കാരിയർ രാജ്യത്തെ വിദൂരപ്രദേശങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. അന്താരാഷ്ട്ര സർവീസുകളും നടത്തുന്നുണ്ട്.

അന്താരാഷ്ട ഉപരോധങ്ങൾ കാരണം ഇറാന്റെ വാണിജ്യ-യാത്രാവിമാനങ്ങൾ പഴക്കം ചെന്നിട്ടും പുതുക്കാൻ കഴിയുന്നില്ല.ഇതിന്റെ ഫലമായി കഴിഞ്ഞ കുറെ വർഷങ്ങളായി വിമാനാപകടങ്ങൾ ഏറി വരികയാണ്.2015 ൽ ഒപ്പുവച്ച ചരിത്രപ്രധാനമായ ആണവകരാറിനെ തുടർന്ന് എയർബസ്, ബോയിങ് കമ്പനികളുമായി യാത്രാവിമാനങ്ങൾ വാങ്ങാൻ രാജ്യം ധാരണയായിരുന്നു.മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ടെഹ്‌റാനിൽ തിരിച്ചെത്തും.