- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി കെട്ടിടമില്ലാത്ത സ്വകാര്യ സ്‌കൂളുകൾ അടച്ചു പൂട്ടാൻ നീക്കം; ജിദ്ദയിലുള്ള 67 ശതമാനം സ്വകാര്യസ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ
ജിദ്ദ: സ്വന്തമായി കെട്ടിടമില്ലാത്ത സ്വകാര്യസ്‌കൂളുകൾ അടച്ചൂപൂട്ടാൻ എഡ്യൂക്കേഷൻ മന്ത്രാലയത്തിന്റെ നീക്കം. നിലവിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് ഒരു വർഷത്തിനുള്ളിൽ മാറിയില്ലെങ്കിൽ അവ പൂട്ടുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ജിദ്ദയിലെ 67 ശതമാനത്തോളം സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. നിലവിൽ ഇത്തരത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 279 സ്വകാര്യ സ്‌കൂളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ 106,000 കുട്ടികൾ പഠിക്കുകയും ടീച്ചർമാർ അടക്കം 15,000 പേർ ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയത്തിന് സമർപ്പിച്ച ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ)യുമായി ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്. അതേസമയം സ്‌കൂളുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പ്രധാനമായും രണ്ട് തടസങ്ങളാണ് മുമ്പിലുള്ളതെന്നും പറയപ്പെടുന്നു. മുനിസിപ്പാലിറ്റി വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സ്‌കൂൾ കെട്ടിടം നിർമ്മിക്കാനുള
ജിദ്ദ: സ്വന്തമായി കെട്ടിടമില്ലാത്ത സ്വകാര്യസ്‌കൂളുകൾ അടച്ചൂപൂട്ടാൻ എഡ്യൂക്കേഷൻ മന്ത്രാലയത്തിന്റെ നീക്കം. നിലവിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് ഒരു വർഷത്തിനുള്ളിൽ മാറിയില്ലെങ്കിൽ അവ പൂട്ടുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ജിദ്ദയിലെ 67 ശതമാനത്തോളം സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
നിലവിൽ ഇത്തരത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 279 സ്വകാര്യ സ്‌കൂളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ 106,000 കുട്ടികൾ പഠിക്കുകയും ടീച്ചർമാർ അടക്കം 15,000 പേർ ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയത്തിന് സമർപ്പിച്ച ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ)യുമായി ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്.
അതേസമയം സ്‌കൂളുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പ്രധാനമായും രണ്ട് തടസങ്ങളാണ് മുമ്പിലുള്ളതെന്നും പറയപ്പെടുന്നു. മുനിസിപ്പാലിറ്റി വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സ്‌കൂൾ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ അഭാവം, കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ മുടക്കുമുതലുള്ള നിക്ഷേപകൻ. നിലവിൽ ജിദ്ദയിൽ 416 സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഇവയിൽ 67 ശതമാനത്തോളം സ്‌കൂളുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
മന്ത്രാലയത്തിന്റെ തീരുമാനം നടപ്പിലാക്കിയാൽ ഏറെപ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്നും വിലയിരുത്തുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത സ്‌കൂളുകൾ പൂട്ടുന്നതോടെ ഇവിടെ പഠിക്കുന്ന കുട്ടികൾ എവിടെ പഠിക്കുമെന്നും സർക്കാർ സ്‌കൂളുകൾക്ക് ഈ കുട്ടികളെ കൂടി ഉൾക്കൊള്ളാനുള്ള സൗകര്യമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിൽ ഇതിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഇന്റർനാഷണൽ സ്‌കൂളുകളിൽ നടപ്പിലാക്കിയിരിക്കുന്ന സൗദിവത്ക്കരണം 30 ശതമാനത്തിൽ നിന്ന് 10 മുതൽ 15 ശതമാനമായി കുറച്ചിട്ടുണ്ട്.