- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോനേഷ്യയിൽ ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യം; വയറ്റിൽ നിന്നും കണ്ടെത്തിയവയിൽ പ്ലാസ്റ്റിക് കപ്പുകളും ബാഗുകളും ചെരുപ്പുകളും
ജക്കാർത്ത: ഇൻഡോനേഷ്യയിൽ ചത്തനിലയിൽ കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റ വയറ്റിൽ നിന്ന് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി. ആറ് കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് 9.5 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ വയറ്റിൽ കണ്ടെത്തിയത്. 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികൾ, 25 പ്ലാസ്റ്റിക് ബാഗുകൾ, രണ്ട് ചെരുപ്പുകൾ കൂടാതെ 1000 പ്ലാസ്റ്റിക് വള്ളികൾ എന്നിവയാണ് വയറ്റിൽ നിന്ന് കണ്ടെടുത്തത്. വക്കാതോബി ദേശീയപാർക്കിന്റെ ഭാഗമായ കപോട്ടാ ദ്വീപിനോട് ചേർന്നുള്ള പ്രദേശത്തുനിന്നാണ് തിമിംഗലത്തെ കണ്ടൈത്തിയത്. കഴിഞ്ഞ ജൂണിൽ തായ്ലന്റിൽ പ്ലാസ്റ്റിക് മാലിന്യം ഉള്ളിൽ ചെന്ന് പൈലറ്റ് വേയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലം ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ചൈന, ഇന്തൊനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം. തായ്ലന്റ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ പ്ലാസ്റ്റിക് ഗുരുതര മാലിന്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവിടങ്ങളിൽ 60 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കടലിലേക്കാണെന്നും റിപ്പോർട്ടുകളുണ
ജക്കാർത്ത: ഇൻഡോനേഷ്യയിൽ ചത്തനിലയിൽ കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റ വയറ്റിൽ നിന്ന് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി. ആറ് കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് 9.5 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ വയറ്റിൽ കണ്ടെത്തിയത്. 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികൾ, 25 പ്ലാസ്റ്റിക് ബാഗുകൾ, രണ്ട് ചെരുപ്പുകൾ കൂടാതെ 1000 പ്ലാസ്റ്റിക് വള്ളികൾ എന്നിവയാണ് വയറ്റിൽ നിന്ന് കണ്ടെടുത്തത്.
വക്കാതോബി ദേശീയപാർക്കിന്റെ ഭാഗമായ കപോട്ടാ ദ്വീപിനോട് ചേർന്നുള്ള പ്രദേശത്തുനിന്നാണ് തിമിംഗലത്തെ കണ്ടൈത്തിയത്. കഴിഞ്ഞ ജൂണിൽ തായ്ലന്റിൽ പ്ലാസ്റ്റിക് മാലിന്യം ഉള്ളിൽ ചെന്ന് പൈലറ്റ് വേയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലം ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ചൈന, ഇന്തൊനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം.
തായ്ലന്റ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ പ്ലാസ്റ്റിക് ഗുരുതര മാലിന്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവിടങ്ങളിൽ 60 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കടലിലേക്കാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.