ബ്രിസ്ബൻ: അങ്കമാലി അയൽകൂട്ടം ആറാമത് വാർഷികവും ക്രിസ്തുമസ് ആഘോഷവും 17 ന് ശനിയാഴ്‌ച്ച വൈകിട്ട് 4 മുതൽ 10 വരെ ബ്രിസ്ബൻ നോർത്ത് കല്ലങ്കർ കമ്യൂണിറ്റി ഹാളിൽ നടത്തും. ജിംഗിൾ ബെൽസ് 2018ന്റെ ഭാഗമായി ഗാനമേള, ക്രിസ്തുമസ് കരോൾ, ലൈവ് മ്യൂസക് ബാന്റ് വിവിധ കലാ സാംസ്‌കാരിക പരിപാടികൾ, നാടൻ വിഭവങ്ങളോട് കൂടിയ ക്രിസ്തുമസ് ഡിന്നർ തുടങ്ങിയവ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

ജിംഗൾ ബെൽസ് 2018 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കൂടുതൽ വിവരങ്ങൾക്ക്
പോൾ അച്ചിനിമാടൻ: 0413666963
ഷാജി തേക്കാനത്ത്: 0401352044
സ്വരാജ് മാണിക്കത്താൻ: 0405951835