- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തി; ഒരാൾ മരിച്ചു; സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ ഒരു മരണം. റിക്ടർസ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.വെള്ളിയാഴ്ച ഇന്തോനേഷ്യൻ ദ്വീപായ സുലാവസിയിലായിരുന്നു ഭൂകമ്പം ഉണ്ടായത്. പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു.ഇൻഡോനീഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് അത് പിൻവലിച്ചത്. ദ്വീപിലെ മധ്യ-പടിഞ്ഞാറൻ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടർ ചലനം റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തി്. ഒരാൾ കൊല്ലപ്പെട്ടതായും പത്തിലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കിൽ ജൂലായ്-ഓഗ്സ്റ്റ് മാസത്തിലുണ്ടായ ഭൂചനത്തിൽ 500 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ ഒരു മരണം. റിക്ടർസ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.വെള്ളിയാഴ്ച ഇന്തോനേഷ്യൻ ദ്വീപായ സുലാവസിയിലായിരുന്നു ഭൂകമ്പം ഉണ്ടായത്. പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു.ഇൻഡോനീഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് അത് പിൻവലിച്ചത്.
ദ്വീപിലെ മധ്യ-പടിഞ്ഞാറൻ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടർ ചലനം റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തി്. ഒരാൾ കൊല്ലപ്പെട്ടതായും പത്തിലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കിൽ ജൂലായ്-ഓഗ്സ്റ്റ് മാസത്തിലുണ്ടായ ഭൂചനത്തിൽ 500 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.