- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ രാജ്യങ്ങളിലെ ജയിലുകൾക്കുള്ളിലായി 7620 ഇന്ത്യക്കാർ; ഏറ്റവും കൂടുതലുള്ള സൗദി അറേബ്യയിൽ; ജയിലിൽ അകപ്പെട്ടവരെ തിരിച്ച് കൊണ്ടുവരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി ഇരുമ്പഴിക്കുള്ളിൽ കഴിയുന്നത് 7620 ഇന്ത്യക്കാർ. ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കഴിയുന്നത് സൗദി അറേബ്യയിലെ ജയിലുകളിലാണ്. ജയിലിൽ അകപ്പെട്ടവരെ തിരിച്ച് കൊണ്ട് വരാനായി 30 രാജ്യങ്ങളുമായി ഇന്ത്യ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യലെ ജയിലുകളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്. ഏകദേശം 2084 പേരോളം ഈ ജയിലുകളിലുണ്ടെന്നാണ് സർക്കാരിന് ലഭിച്ച കണക്കുകൾ. സാമ്പത്തിക ക്രമക്കേട്, മോഷണം, കൈക്കൂലി എന്നീ കേസുകളിലാണ് കൂടുതലായും ഇന്ത്യക്കാർ ശിക്ഷ അനുഭവിക്കുന്നത്. മദ്യം നിരോധിച്ചിരിക്കുന്ന സൗദി അറേബ്യ രാജ്യത്ത് മദ്യം വിറ്റതിനും കുടിച്ചതിന്റെയും പേരിലുള്ള കുറ്റത്തിനും ധാരാളം പേർ സൗദി അറേബ്യയിലെ അഴിക്കുള്ളിലാണ്. ബുധനാഴ്ച ദിവസം ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. പല രാജ്യങ്ങളിലും ശക്തമായ സുരക്ഷ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ അധികൃതർ വ്യക്തമായ കണക്കുകൾ പുറത്ത് വിടുന്നില്ലെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. സർക്കാരിന് ലഭ്യമ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി ഇരുമ്പഴിക്കുള്ളിൽ കഴിയുന്നത് 7620 ഇന്ത്യക്കാർ. ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കഴിയുന്നത് സൗദി അറേബ്യയിലെ ജയിലുകളിലാണ്. ജയിലിൽ അകപ്പെട്ടവരെ തിരിച്ച് കൊണ്ട് വരാനായി 30 രാജ്യങ്ങളുമായി ഇന്ത്യ കരാർ ഒപ്പുവെച്ചു.
സൗദി അറേബ്യലെ ജയിലുകളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്. ഏകദേശം 2084 പേരോളം ഈ ജയിലുകളിലുണ്ടെന്നാണ് സർക്കാരിന് ലഭിച്ച കണക്കുകൾ. സാമ്പത്തിക ക്രമക്കേട്, മോഷണം, കൈക്കൂലി എന്നീ കേസുകളിലാണ് കൂടുതലായും ഇന്ത്യക്കാർ ശിക്ഷ അനുഭവിക്കുന്നത്. മദ്യം നിരോധിച്ചിരിക്കുന്ന സൗദി അറേബ്യ രാജ്യത്ത് മദ്യം വിറ്റതിനും കുടിച്ചതിന്റെയും പേരിലുള്ള കുറ്റത്തിനും ധാരാളം പേർ സൗദി അറേബ്യയിലെ അഴിക്കുള്ളിലാണ്.
ബുധനാഴ്ച ദിവസം ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. പല രാജ്യങ്ങളിലും ശക്തമായ സുരക്ഷ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ അധികൃതർ വ്യക്തമായ കണക്കുകൾ പുറത്ത് വിടുന്നില്ലെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
സർക്കാരിന് ലഭ്യമായ കണക്കുകൾ പ്രകാരം വിദേശ രാജ്യങ്ങളിലെ 86 ജയിലുകളിലായി 7620 പേരാണ് ഇപ്പോൾ ജയിലിലുള്ളത്. ഇതിൽ അമ്പതോളം പേർ സത്രീകളാണ്. എന്നാൽ കണക്കിൽപ്പെടാതെ ഇതിൽ കൂടുതൽ പേർ പല ജയിലുകളിലായി ഉണ്ടെന്നാണ് സൂചന. സ്ത്രീകളിൽ കൂടുതൽ പേരും ശ്രീലങ്ക, ചൈന, നേപ്പാൾ,യുഎസ്, യുകെ, മറ്റ് ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്.
തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ, ഇന്തനേഷ്യ എന്നീ രാജ്യങ്ങളിലായി അഞ്ഞൂറോളം പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുക്കൾ, ഇവരിൽ കൂടുതൽ പേരും മയക്കുമരുന്ന് വിൽപ്പന, മനുഷ്യക്കടത്ത്, വിസ തട്ടിപ്പ് സംബന്ധമായ കുറ്റങ്ങളുമായാണ് ജയിലിൽ കഴിയുന്നത്. പാക്കിസ്ഥാൻ ജയിലുകളിൽ 546 ഇന്ത്യക്കാർ ഉണ്ടെന്നാണ് സർക്കാരിന് ലഭിച്ച കണക്കുകളിൽ വ്യക്തമാകുന്നത്. ഇതിൽ അഞ്ചൂറോളം പേർ മീൻപിടുത്തക്കാർ ആണെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി മീൻപിടുത്തക്കാർ ബംഗ്ലാദേശ്, ഭൂട്ടാൻ, തുടങ്ങിയ രാജ്യങ്ങളിലെ ജയിലുകളിലുമുണ്ട്.
സമീപകാലങ്ങളിലായി ഇന്ത്യക്കാർ കൂടുതലായി കുടിയേറുന്ന ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും 115 പേർ അവിടുത്തെ ജയിലുകളിലുണ്ട്. കൊലപാതകം, സാമ്പത്തിക ഇടപാട്, റോഡ് അപകടങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് കൂടുതലായും ചുമത്തപ്പെട്ടിരിക്കുന്നത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഇറ്റലി, ഗ്രീസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ കണക്കുകൾ പുറത്ത് വിടാൻ തയ്യാറായിട്ടില്ല.