ബർലിൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച് ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ബെർലിൻ, ഹാംപർഗ് തുടങ്ങിയ ഭാഗങ്ങളിൽ വീശിയടിച്ച കാറ്റിൽ വൻ നാശനഷ്ടം ആണ് വിതച്ചിരിക്കുന്നത്. കാറ്റ് വീശിയുണ്ടായ വിവിധ അപകടങ്ങളിൽ ഇന്നലെ മാത്രം ജീവൻ നഷ്ടമായത് ഏഴു പേർക്കാണ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വ്യാപകമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മരം കാറിനു മുകളിലേക്കു വീണ് ഉണ്ടായ അപകടത്തിലാണ് 7 ൽ അഞ്ച് പേരും മരിക്കാൻ കാരണം. കാലവസ്ഥാ ഇതേ നിലയിൽ തുടരാൻ സാധ്യത ഉള്ളതിനാൽ ആളുകൾ കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

ബർലിനിൽ കാറ്റ് മണിക്കൂറിൽ 125 കിലോമീറ്റർ വരെ വേഗത്തിലാണ് വീശിയടിത്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മരം കടപുഴകി വീണും മറ്റും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ വിമാന സർവീസുകൾ പലതും വൈകിയതായും റിപ്പോർട്ട് ഉണ്ട്. വടക്കൻ സ്‌റേററ്റുകളിൽ മിക്കയിടങ്ങളിലും ട്രെയ്ൻ സർവീസും മുടങ്ങിക്കിടക്കുകയാണ്. ഇതോടെ നിരവധി പേർ ദുരിതത്തിലായി.