ഹൂസ്റ്റൺ: സ്ത്രീകൾക്കെതിരായ ലൈംഗിക അതിപ്രസരം തടയണമെങ്കിൽ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് സിനിമാതാരം നവ്യാ നായർ പറഞ്ഞുവെന്ന വിധത്തിൽ വന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചിരുന്നു. തന്റെ ഭാഗം വ്യക്തമാക്കി നവ്യ പിന്നീട് രംഗത്തെത്തുകയും ചെയ്തു. ഇങ്ങനെ വേശ്യാലയത്തെ കുറിച്ചുള്ള ചർച്ചകൾ ഇങ്ങ് കേരളക്കരയിൽ നടക്കുമ്പോൾ തന്നെ അമേരിക്കൽ പൊലീസ് ലൈംഗികവ്യാപാരം തടയാനുള്ള നപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനായി പ്രത്യേകം ഓപ്പറേഷൻ നടത്തിയപ്പോൾ കുടുങ്ങിയത് 64 പുരുഷന്മാരാണ്. ഇതിൽ ലൈംഗികദാഹം തീർക്കാൻ എത്തിയ ഏഴ് മലയാളികളും ഉൾപ്പെട്ടുവെന്നത് അമേരിക്കൻ മലയാളികൾക്ക് നാണക്കേടായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഓപ്പറേഷനിലാണ് ഏഴ് മലയാളി യുവാക്കളും വലയിൽ വീണത്. അറസ്റ്റു ചെയ്തുവെന്ന് മാത്രമല്ല, ഞരമ്പുരോഗികളെ സൂക്ഷിക്കുക എന്ന ലേബലോടെ ഇവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിടുകയും ഇവ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു പോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോൺ നമ്പർ കണ്ട് സെക്‌സിന് അഭ്യർത്ഥിച്ച് വിളിച്ചവരാണ് കുടുങ്ങിയത്. പൊലീസ് തന്നെയായിരുന്നു പ്രത്യേക ഓപ്പറേഷനായി ഈ ഫോൺ നമ്പർ നൽകിയത്. ഈ ഫോൺനമ്പറിൽ വിളിച്ച് യുവതി നേരിൽ കണ്ട് ഡീൽ ഉറപ്പിക്കാൻ എത്തിയവരെ പൊലീസ് കൈയോടെ പൊക്കുകയാണ് ഉണ്ടായത്. ഇന്ത്യക്കാരായ നിരവധി പേരും ഈ ഓപ്പറേഷനിൽ കുടുങ്ങിയിട്ടുണ്ട്.

രഞ്ജിത്ത് സെബാസ്റ്റ്യൻ, കണ്ടൂർ സുരേഷ്, ബിജു വർഗീസ്, കെവിൻ വർഗീസ്, ജസ്റ്റിൻ ചക്കാലയിൽ, ശ്രീധർ, പ്രദീപ് തുടങ്ങിയവരാണ് ഹൂസ്റ്റൺ പൊലീസിന്റെ മോഡലിങ് സ്റ്റുഡിയോ എന്ന് പേരിട്ട ഓപ്പറേഷനിൽ കുടുങ്ങിയ മലയാളികൾ. ജസ്റ്റിൻ കോഴിക്കോട് കോടഞ്ചേരി കണ്ണോത്ത് സ്വദേശിയാണ്. ഇവരെല്ലാം ഹൂസ്റ്റണിൽ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരാണ്.
കുടുംബമായി താമസിക്കുന്നവരും പൊലീസ് കസ്റ്റഡിയിൽ എടുത്തവരിൽ പെടും. അമേരിക്കയിൽ നിരവധി മലയാളികൾ താമസിക്കുന്ന ഇടമാണ് ഹൂസ്റ്റൺ. മലയാളികളുടെ അസോസിയേഷനുകളും ഇവിടങ്ങളിൽ സജീവമാണ്. ഇങ്ങനെയുള്ള ഇടത്ത് മലയാളികളും കേസിൽ കുടുങ്ങിയത് മലയാളി സമൂഹത്തിനും നാണക്കേടായിട്ടുണ്ട്.

ജനുവരി 20ാം തിയ്യതി മുതലാണ് പൊലീസ് ഈ സ്റ്റിങ് ഓപ്പറേഷൻ നടത്തിയത്. വെബ്‌സൈറ്റുകളിലെ നമ്പർ കണ്ട് സെക്‌സിന് ആവശ്യം ഉന്നയിച്ച് നൂറോളം പേർ ഫോണിൽ വിളിച്ചതായി പൊലീസ് വ്യക്തമാക്കി. ഇങ്ങനെ ഫോണിൽ വിളിച്ച ചിലരുടെ ശബ്ദരേഖയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വനിതാ പൊലീസുകാരാണ് ഫോണിൽ എടുത്തതും താൽപ്പര്യമുണ്ടെന്ന് രീതിയിൽ സംസാരിച്ചതും. മധുരശബ്ദം കേട്ട് എത്തിയവരാകട്ടെ പൊലീസ് വിരിച്ച വലയിൽ കുടുങ്ങുകയും ചെയ്തു. വിളിക്കുന്നവരെ വിശ്വസിപ്പിക്കാൻ വേണ്ട വിധത്തിലുള്ള സംവിധാനങ്ങളും ഇവർ ഒരുക്കിയിരുന്നു.

പൊലീസ് അറസ്റ്റു ചെയ്ത മലയാളികൾ അടക്കമുള്ളവർക്ക് മേൽ മേൽ ലൈംഗിക കുറ്റം ചുമത്തിയിട്ടുണ്ട്. കേസ് തെളിഞ്ഞാൽ രു വർഷം ജയിലും രണ്ടായിരം ഡോളർ പിഴയും ഇവർ ഒടുക്കേണ്ടി വരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും വേശ്യാവൃത്തിയിലേക്ക് കടക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം കൂടുതലായി ഉണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഇങ്ങനെയൊരു ഓപ്പറേഷൻ നടത്തിയത്. ഇതിൽ കുടുങ്ങിയതാകട്ടെ അമേരിക്കൻ പൗരന്മാരും ഇന്ത്യക്കാരും അടക്കമുള്ളവരും. വേശ്യാവൃത്തിയെ തടയുന്നതിനായി കൂടുതൽ നടപടികളുമായി മുന്നോട്ടു പോകുകയാണ് ഹൂസ്റ്റൺ പൊലീസ്.