- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർഗത്തിൽ പോയി മടങ്ങിയ പെൺകുട്ടിയും മഴത്തുള്ളിക്കഥയും കഴിഞ്ഞു; ഇനി കാന്തപുരത്തിന്റെ അവസരം; പണ്ഡിതശ്രേഷ്ഠന്റെ ശബ്ദം കേട്ടു തകർന്നത് ഏഴു സൗണ്ട് ബോക്സുകൾ!
സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടിക്കും മഴത്തുള്ളി തലയിൽ വീണ് മരിക്കാതിരിക്കാനുള്ള കാരണം കണ്ടെത്തിയ പണ്ഡിതനും ശേഷം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയാണ്. കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്സുകൾ കത്തിപ്പോയി എന്ന സാക്ഷ്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുള്ളൂർക്കര മുഹമ്മദലി സഖാഫിയാണ് കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്സുകൾ കത്തിപോയത് സദസ്സിനോട് വിശദീകരിക്കുന്നത്. ഒരു പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കേണ്ട കാന്തപുരം ഉസ്താദ് നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതെ രാത്രി 12 മണിയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്. പിന്നീട് ആ സമയത്ത് നടത്തിയ പ്രസംഗത്തിൽ കാന്തപുരത്തിന്റെ കാന്തിക ശബ്ദത്തിന്റെ ഫലമായി ഏഴ് സൗണ്ട് ബോക്‌സുകൾ കരിഞ്ഞുപോയതായാണ് സഖാഫി പറയുന്നത്. സ്വർഗത്തിൽ പോയി തിരിച്ചു വന്ന ഷെറിന് പിന്നാലെ മഴത്തുള്ളി തലയിൽ വീണാൽ തല പൊട്ടിത്തെറിച്ച് മരിച്ചു വീഴാത്തതെന്തു കൊണ്ട് എന്ന സമസ്യക്ക് ഉത്തരം കണ്ടെത്തുന്ന പണ്ഡിതന്റെ വീഡിയോയും സോഷ്യൽ
സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടിക്കും മഴത്തുള്ളി തലയിൽ വീണ് മരിക്കാതിരിക്കാനുള്ള കാരണം കണ്ടെത്തിയ പണ്ഡിതനും ശേഷം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയാണ്. കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്സുകൾ കത്തിപ്പോയി എന്ന സാക്ഷ്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുള്ളൂർക്കര മുഹമ്മദലി സഖാഫിയാണ് കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്സുകൾ കത്തിപോയത് സദസ്സിനോട് വിശദീകരിക്കുന്നത്. ഒരു പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കേണ്ട കാന്തപുരം ഉസ്താദ് നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതെ രാത്രി 12 മണിയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്.
പിന്നീട് ആ സമയത്ത് നടത്തിയ പ്രസംഗത്തിൽ കാന്തപുരത്തിന്റെ കാന്തിക ശബ്ദത്തിന്റെ ഫലമായി ഏഴ് സൗണ്ട് ബോക്‌സുകൾ കരിഞ്ഞുപോയതായാണ് സഖാഫി പറയുന്നത്.
സ്വർഗത്തിൽ പോയി തിരിച്ചു വന്ന ഷെറിന് പിന്നാലെ മഴത്തുള്ളി തലയിൽ വീണാൽ തല പൊട്ടിത്തെറിച്ച് മരിച്ചു വീഴാത്തതെന്തു കൊണ്ട് എന്ന സമസ്യക്ക് ഉത്തരം കണ്ടെത്തുന്ന പണ്ഡിതന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സൗണ്ട് ബോക്സുകൾ കത്തിപ്പോയ അനുഭവ സാക്ഷ്യവുമായി സഖാഫിയെത്തിയത്. ഇതിനു പിന്നാലെ ട്രോളുകളുമായി ട്രോളന്മാരും സജീവമാകുകയായിരുന്നു.