ധാക്ക: കോടികളുടെ അഴിമതി കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് അഴിമതി കേസിൽ ഏഴു വർഷത്തെ തടവു ശിക്ഷ കൂടി ലഭിച്ചു. ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ അവരിപ്പോൾ അഞ്ചു വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. ഫെബ്രുവരി മുതൽ അഴിമതിക്കേസിൽ ഖാലിദ സിയ ജയിലിലാണ്.

ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ വൻതുക അഴിമതി നടത്തിയെന്നാണ് ഖാലിദയ്ക്കെതിരെയുള്ള ആരോപണം. 31.5 മില്യൺ ടാക്ക ( ഇന്ത്യൻ രൂപ ഏകദേശം രണ്ടു കോടി എഴുപത്തിരണ്ടു ലക്ഷം) വെട്ടിച്ചതിനാണ് കോടതി അവരെ ശിക്ഷിച്ചത്.

പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മെയ് മാസത്തിൽ ഖാലിദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ കഴിയുന്ന ഖാലിദ മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.