- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസിനു വേണ്ടി 15 മലയാളി യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവം; ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴ് കൊല്ലത്തെ കഠിന തടവ്: പുറത്ത് വന്നത് കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസുകളിൽ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസിലെ വിധി
കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തി ഭീകര സംഘടനയ്ക്കു കൈമാറിയെന്ന കേസിൽ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴ് കൊല്ലം തടവ് ശിക്ഷ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസുകളിൽ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസാണിത്. കേരള പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കാസർകോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്കു കടത്തിയ സംഭവത്തിലാണ് എൻഐഎ 2016ൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ ഒന്നാം പ്രതി അബ്ദുൽ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. വിചാരണയുടെ ഭാഗമായി 52 പ്രോസിക്യൂഷൻ സാക്ഷിളെയും ഒരു പ്രതിഭാഗം സാക്ഷിയെയും കോടതി വിസ്തരിച്ചു. 50 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. വിചാരണ നേരിട്ട പ്രതി യാസ്മിൻ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ഒരുങ്ങുമ്പോൾ 2016 ജൂലൈ 30നാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ എൻഐഎ ശ്രമം തുടരുകയാണ്. കേസിലെ പല പ്രതികളും ഐഎസിനു വേണ്ടിയുള്ള സായുധ പോരാട്ടത്തിൽ കൊല്ലപ

കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തി ഭീകര സംഘടനയ്ക്കു കൈമാറിയെന്ന കേസിൽ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴ് കൊല്ലം തടവ് ശിക്ഷ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസുകളിൽ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസാണിത്. കേരള പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കാസർകോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്കു കടത്തിയ സംഭവത്തിലാണ് എൻഐഎ 2016ൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ ഒന്നാം പ്രതി അബ്ദുൽ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. വിചാരണയുടെ ഭാഗമായി 52 പ്രോസിക്യൂഷൻ സാക്ഷിളെയും ഒരു പ്രതിഭാഗം സാക്ഷിയെയും കോടതി വിസ്തരിച്ചു. 50 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. വിചാരണ നേരിട്ട പ്രതി യാസ്മിൻ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ഒരുങ്ങുമ്പോൾ 2016 ജൂലൈ 30നാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ എൻഐഎ ശ്രമം തുടരുകയാണ്.
കേസിലെ പല പ്രതികളും ഐഎസിനു വേണ്ടിയുള്ള സായുധ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. സമാന സ്വഭാവമുള്ള ആറു കേസുകളിലാണ് എൻഐഎ ഇപ്പോൾ അന്വേഷണം നടത്തുന്നത്. പല കേസുകളിലും പ്രതികൾക്കു കേരളവുമായി ബന്ധമുണ്ട്. കാസർകോട് ജില്ലയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ 14 പേർ പോയത് ഐ.എസ് ശക്തികേന്ദ്രമായ അഫ്ഗാനിസ്ഥാനിലെ നങ്കർഹാറിലേക്കായിരുന്നു. കാസർകോട് തെക്കേ തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് എന്ന റാഷിന്റെ (30) നേതൃത്വത്തിലാണ് ഇവർ രാജ്യം വിട്ടതെന്നാണ് എൻ.ഐ.എ പറയുന്നത്. റാഷിദ്, ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ (29), എന്നിവർക്കൊപ്പം യാസ്മിൻ മുഹമ്മദും ഈ ഗൂഢാലോചനയുടെ ഭാഗമായി. അബ്ദുൽ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിൻ.
റാഷിദിനും ഭാര്യക്കും പുറമെ കാസർകോട് കാവുന്തല സ്വദേശി മുഹമ്മദ് സാജിദ് കുതിരുമ്മൽ (25), പടന്ന വടക്കേപുറം സ്വദേശി മുർഷിദ് മുഹമ്മദ് (24), തൃക്കരിപ്പൂർ തട്ടഞ്ചേരി സ്വദേശി മർവാൻ എന്ന മുഹമ്മദ് മർവാൻ ബക്കർ (24), പടന്ന സ്വദേശി ഹഫീസുദ്ദീൻ (24), തെക്കേ തൃക്കരിപ്പൂർ സ്വദേശി ഫിറോസ് ഖാൻ (25), തൃക്കരിപ്പൂർ വടക്കേ കൊവ്വാൽ സ്വദേശി ഷംസിയ കുറിയ (25), ഇവരുടെ ഭർത്താവ് അബ്ദുൽ മജീദ് (26), തെക്കേ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസാദ് (27), പടന്ന സ്വദേശി ഡോ.ഇജാസ് (33), ഇജാസിന്റെ ഭാര്യ റഫീല (26), ഇജാസിന്റെ സഹോദരൻ ഷിഹാസ് (25), ഷിഹാസിന്റെ ഭാര്യ അജ്മല (24) എന്നിവർ നങ്കർഹാറിലുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്.
2015 ജൂലൈയിൽ തുടങ്ങിയ ഗൂഢാലോചനയുടെ തുടർച്ചയായിട്ടായിരുന്നത്രേ യാത്ര. കാണാതായവരിൽ മുഹമ്മദ് സാജിദ് കുതിരുമ്മലാണ് ആദ്യം രാജ്യം വിട്ടത്. ഇയാൾ 2015 മാർച്ച് 31ന് മുംബൈ വിമാനത്താവളം വഴിയാണ് പോയത്. റാഷിദും ഭാര്യയും 2016 മെയ് 31നും മുർഷിദ് മുഹമ്മദ് 2015 നവംബർ 10നും മുഹമ്മദ് മർവാൻ, ഹഫീസുദ്ദീൻ,മുഹമ്മദ് മൻസാദ് എന്നിവർ 2016 ജൂൺ അഞ്ചിനും ഷംസിയ കുറയ, അഷ്ഫാഖ് എന്നിവർ ജൂൺ രണ്ടിനും ഫിറോസ് ഖാൻ ജൂലൈ അഞ്ചിനും മുംബൈ വിമാനത്താവളം വഴി തന്നെ രാജ്യം വിട്ടതായാണ് എൻ.ഐ.എക്ക് ലഭിച്ച വിവരം. ഡോ. ഇജാസും ഭാര്യയും ജൂൺ മൂന്നിന് ഹൈദരാബാദ് വഴിയും ഷിഹാസും അജ്മലയും മെയ് 24ന് ബംഗളൂരു വഴിയും രാജ്യം വിട്ടതായാണ് രേഖകളിൽനിന്ന് എൻ.ഐ.എ സ്ഥിരീകരിച്ചത്. കാണാതായവർ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും സോഷ്യൽ മീഡിയ വഴിയുള്ള ആശയ വിനിമയത്തിന്റെയും സ്രോതസ്സ് പരിശോധിച്ചാണ് ഇവർ അഫ്ഗാനിലാണെന്ന നിഗമനത്തിൽ എത്തിയത്.
താൻ സ്വർഗരാജ്യത്തേക്ക് പോകാനാണ് പുറപ്പെട്ടതെന്ന് യാസ്മിൻ മുഹമ്മദ് സാഹിദ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. യാസ്മിനെ ഏറെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കാബൂളിലേക്ക് വിളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി റാഷിദിനെ ഫോൺ മാർഗം വിവാഹം കഴിച്ചതായാണ് യാസ്മിൻ പറയുന്നത്. അടുത്ത ബന്ധുവായ ഹുമയൂൺപുരയിലെ മുഹമ്മദ് സെയ്യദ് അഹമ്മദ് ഹുസൈനുമായാണ് ആദ്യവിവാഹം. അഭിപ്രായതർക്കങ്ങളെ തുടർന്ന് രണ്ടുതവണ മൊഴിചൊല്ലി. ഈ സമയത്ത് കേരളത്തിൽ പീസ് സ്‌കൂളിൽ ഇംഗ്‌ളീഷ് അദ്ധ്യാപികയായി ജോലി ചെയ്തുവരുകയായിരുന്നു യാസ്മിൻ.
ദാമ്പത്യതർക്കങ്ങൾ പരിഹരിക്കാൻ മാധ്യസ്ഥ്യം വഹിച്ചത് തിരോധാനക്കേസിലെ ഒന്നാം പ്രതി അബ്ദുൽ റാഷിദാണ്. പിന്നീട് റാഷിദും യാസ്മിനും തമ്മിലായി ബന്ധം. നിയമപ്രകാരം വിവാഹം കഴിച്ചില്ല. ആദ്യ വിവാഹത്തിലുള്ള കുട്ടി കൂടെയുണ്ട്. ഇവർക്ക് ഇംഗ്‌ളീഷ്, ഹിന്ദി, ഉറുദു, കന്നട ഭാഷകൾ അറിയാം. ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ സന്ദേശംവഴി അബ്ദുൽ റാഷിദിനെ നിന്തരം ബന്ധപ്പെട്ടിരുന്നു. റാഷിദിനൊപ്പം രാജ്യം വിടാനാണ് തീരുമാനമെടുത്തതെങ്കിലും മകന്റെ പാസ്‌പോർട്ട് ശരിയാകാത്തതുകൊണ്ടാണ് വൈകിയത്.

